സുശാന്തിന്റെ മരണത്തിൽ കള്ളപ്പണലോബിയുടെ സാന്നിധ്യം അന്വേഷിക്കും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ കള്ളപ്പണലോബിയുടെ സാന്നിധ്യം അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സുശാന്തിന്റെ വരുമാനം ആരെങ്കിലും നിയമവിരുദ്ധ കാര്യങ്ങൾക്ക് ഉപയോഗിച്ചോയെന്ന് അന്വേഷിക്കാനാണ് എൻഫോഴ്സ്മെന്റ് തയാറെടുക്കുന്നത്.

പതിനഞ്ച് കോടിയുടെ ദുരൂഹ ഇടപാട് നടന്നുവെന്ന് എഫ്.ഐ.ആറിൽ പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പലോബിയുടെ സാന്നിധ്യം സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. നടി റിയ ചക്രവർത്തിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി ബിഹാർ പൊലീസിന് കത്ത് നൽകി.

Read Also :സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടില്ല

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ എഫ്.ഐ.ആർ പട്‌നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവർത്തിയുടെ ആവശ്യത്തിൽ ബിഹാർ സർക്കാർ സുപ്രിംകോടതിയിൽ തടസഹർജി സമർപ്പിച്ചു. തങ്ങളുടെ ഭാഗം കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാൻ പാടുള്ളുവെന്ന് ബിഹാർ സർക്കാർ അറിയിച്ചു. ഇതിനിടെ, സുശാന്തിന്റെ മുൻ പെൺസുഹൃത്ത് അങ്കിത ലൊഖാണ്ഡേയുടെ മൊഴി ബിഹാർ പൊലീസ് രേഖപ്പെടുത്തി.

Story Highlights Sushant singh rajput, Enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top