സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; ഒരു പവന് 40,000 രൂപ

റെക്കോർഡ് ഭേദിച്ച് സ്വർണവില. തുടർച്ചയായ ഒമ്പതാം ദിവസം വില ഉയർന്ന് പവന് 40,000 രൂപയിലെത്തി. ഇതോടെ ഗ്രാമിന് വില 5,000 രൂപയുമായി.

വെള്ളിയാഴ്ച പവന് 280 രൂപയും വ്യാഴാഴ്ച 320 രൂപയും വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാർജിച്ചു. 1,958.99 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കൊവിഡ് വ്യാപനത്തെതുടർന്ന് ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപം വർധിച്ചതാണ് വിലയെ കുതിപ്പിന് കാരണം. വെള്ളിവിലയിലും വർധനവ് രേഖപ്പെടുത്തി. കിലോഗ്രാമീന് 865 രൂപ വർധിച്ച് 63,355 രൂപയാണ് വില.

Story Highlights Gold prices soar; 40,000 for a sovereign

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top