തിരുവനന്തപുരം എസ്എപി ക്യാമ്പിലെ രണ്ടു പൊലീസുകാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം എസ്എപി ക്യാമ്പിലെ രണ്ടു പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനാണ്. പൊലീസ് ആസ്ഥാനത്തെ റിസപ്ഷന്‍ ഗേറ്റില്‍ ജോലി ചെയ്യുന്നയാളാണ് രണ്ടാമത്തെയാള്‍. ഒരാളുടെ ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചു.
എസ്എപി ക്യാമ്പിലെ അറുപത്തിയഞ്ചുപേരെ പരിശോധിച്ചതിലാണ് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം പിഎംജി ബണ്ടു കോളനിയിലെ 16 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അന്‍പതു പേരില്‍ നടത്തിയ പരിശോധയിലാണ് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
നഗരത്തിലെയും റൂറല്‍ മേഖലയിലെയും പൊലീസുകാര്‍ക്ക് കൊവിഡ് ബാധിക്കുന്ന സ്ഥിതിയാണ് നിലവില്‍ തിരുവനന്തപുരത്തുള്ളത്. കിളിമാനൂര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മോഷണക്കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റേഷനിലെ 13 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇവരില്‍ മൂന്നുപേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
Story Highlights – Thiruvananthapuram SAP camp, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here