Advertisement

ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനെ ബാലപീഡന കേസിൽ അറസ്റ്റ് ചെയ്തുവെന്ന് വ്യാജവാർത്ത [24 fact check]

July 31, 2020
Google News 3 minutes Read

-/ പ്രിയങ്ക രാജീവ്

ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനെപ്പറ്റി ഒരു വ്യാജവാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താരം പിഡോഫീലിയ കേസിൽ അറസ്റ്റിലായെന്നാണ് പ്രചാരണം. ഈ വാർത്തയുടെ സത്യാവസ്ഥ ഇതാണ്.

ടോം ഹാങ്ക്‌സിനെ കുട്ടികളോടുള്ള ലൈംഗിക അതിക്രമ കേസിൽ ഓസ്‌ട്രേലിയയിൽ അറസ്റ്റ് ചെയ്‌തതായാണ് വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

Read Also : താജ്മഹൽ പുരാതന ഹിന്ദു ക്ഷേത്രമാണെന്ന് വ്യാജപ്രചാരണം [24 fact check]

ടോം ഹാങ്ക്‌സ് നിലവിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലാണ്, എന്നാൽ ഇത് പീഡന കേസും അറസ്റ്റും മറച്ച് വയ്ക്കാനുള്ള തന്ത്രമാണെന്നാണ് വ്യാജ പ്രചാരണത്തിലെ ആരോപണം.

അറസ്റ്റിന്റെതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണ്. ലോസ് ആഞ്ചൽസിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. കൊവിഡ് ബാധിതനായിരുന്ന ടോം ഹാങ്ക്‌സ് ഏപ്രിൽ മാസത്തിൽ തന്നെ രോഗമുക്തനായിരുന്നു. അതായത് വ്യാജ പ്രചാരകരുടെ വാദങ്ങളിൽ ഒന്നുപോലും സത്യമല്ല.

Story Highlights 24 fact check, tom hanks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here