Advertisement

വയനാട്ടിൽ ആശങ്കയ്ക്ക് കുറവില്ലാതെ വാളാട്; ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 215 പേർക്ക്

August 1, 2020
Google News 1 minute Read

വയനാട്ടിൽ ആശങ്കയ്ക്ക് കുറവില്ലാതെ വാളാട്. 1700ഓളം പരിശോധനകൾ നടത്തിയ വാളാട് 215 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വാളാട് തീവ്രവ്യാപനശേഷിയുള്ള വൈറസാണ് പടരുന്നതെന്നാണ് നിഗമനം

വാളാട് ക്ലസ്റ്ററിൽ ഒരാഴ്ചക്കിടെ 1700 ൽപ്പരം പേരെയാണ് ആരോഗ്യവകുപ്പ് ആന്റിജൻ പരിശോധനക്ക് വിധേയമാക്കിയത്. 215 പേർക്കാണ് ക്ലസ്റ്ററിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ വാളാടിന് പുറത്ത് നിന്നുള്ളവരുമുണ്ട്. നിലവിൽ വാളാട് കൂടംകുന്ന് ഉൾപ്പെടെ മൂന്നിടങ്ങളിലാണ് പരിശോധന നടക്കുന്നത്. വാളാട് സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന ഇന്നത്തോടെ അവസാനിക്കും. മേഖലയിൽ നിയന്ത്രണങ്ങൾ 28 ദിവസവും തുടരും.

Read Also :കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്‌കരിച്ചു

തവിഞ്ഞാലിലെ മരണാനന്തര ചടങ്ങിലും രണ്ട് വിവാഹ ചടങ്ങുകളിലും പങ്കെടുത്ത മുഴുവൻ പേരിലും പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഇനി രോഗലക്ഷണങ്ങൾ ഉള്ളവരെയായിരിക്കും വരും ദിവസങ്ങളിൽ പരിശോധിക്കുക.

Story Highlights Coronavirus, Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here