കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്‌കരിച്ചു

ഇടുക്കിയിൽ കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ അജിതന്റെ മൃതദേഹം സംസ്‌കരിച്ചു. കൊവിഡ് മാർഗ നിർദേശ പ്രകാരം ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്രയിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഛായാച്ചിത്രത്തിന് മുന്നിൽ ഗാർഡ് ഓഫ് ഓണർ നൽകി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിക്കുന്നത്. തൊടുപുഴയിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ ആയിരുന്നു അജിതൻ. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു അജിതന്റെ മരണം. ഇദ്ദേഹത്തിന് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നു. ഭാര്യയിൽ നിന്നാണ് കൊവിഡ് ബാധിച്ചതെന്നാണ് നിഗമനം.
പൊലീസ് ഉദ്യോഗസ്ഥനെ കൂടാതെ മൂന്ന് കൊവിഡ് മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി ദേവസി ആലുങ്കൽ, മലപ്പുറം സ്വദേശി കോയമു, പാലക്കാട് സ്വദേശി കോരൻ എന്നിവരാണ് മരിച്ചത്.
Story Highlights – Police officer, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here