Advertisement

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 1, 2020
Google News 19 minutes Read
k k shailaja

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -259
  • കാസര്‍ഗോഡ് – 153
  • മലപ്പുറം -141
  • കോഴിക്കോട് – 95
  • പത്തനംതിട്ട – 85
  • തൃശൂര്‍ – 76
  • ആലപ്പുഴ – 67
  • എറണാകുളം – 59
  • കോട്ടയം -47
  • പാലക്കാട് – 47
  • വയനാട് – 46
  • കൊല്ലം – 35
  • ഇടുക്കി – 14
  • കണ്ണൂര്‍ – 5

തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ രണ്ടു വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്‌റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന്‍ (59) എന്നിവരുടെ മരണം കൊവിഡാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 81 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • തിരുവനന്തപുരം – 241
  • കാസര്‍ഗോഡ് – 151
  • മലപ്പുറം – 83
  • കോഴിക്കോട് – 80
  • പത്തനംതിട്ട – 61
  • ആലപ്പുഴ – 52
  • വയനാട് – 44
  • കോട്ടയം – 38
  • തൃശൂര്‍ – 35
  • എറണാകുളം – 33
  • പാലക്കാട് – 26
  • കൊല്ലം – 27
  • ഇടുക്കി – 7
  • കണ്ണൂര്‍ – 2

24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ രണ്ട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 11 കെഎസ്ഇ ജീവനക്കാര്‍ക്കും, 5 കെഎല്‍എഫ് ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ നാല് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് രോഗമുക്തരായവര്‍

  • തിരുവനന്തപുരം – 168
  • ആലപ്പുഴ – 100
  • പത്തനംതിട്ട – 58
  • കോട്ടയം – 57
  • തൃശൂര്‍ – 54
  • കൊല്ലം – 53
  • കോഴിക്കോട് – 49
  • പാലക്കാട് – 42
  • മലപ്പുറം – 36
  • എറണാകുളം -35
  • കണ്ണൂര്‍ – 35
  • ഇടുക്കി – 32
  • കാസര്‍ഗോഡ് -28
  • വയനാട് – 5

ഇതോടെ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,380 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid confirmed 1129 cases n kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here