Advertisement

മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചയാളുടെ കുടുംബത്തിലെ പത്ത് പേർക്ക് രോഗം

August 1, 2020
Google News 1 minute Read

മലപ്പുറത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇന്നത്തെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. കൊണ്ടോട്ടി പെരുവള്ളൂർ സ്വദേശി കോയമു ആണ് മരിച്ചത്. 82 വയസ് ആയിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു കോയമു. കഴിഞ്ഞ മാസം 29ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന ഇയാള്‍ പ്ലാസ്മ തെറാപ്പിക്കും വിധേയനായിരുന്നു. രാവിലെ 10.30യോട് കൂടിയായിരുന്നു മരണം.

Read Also : എറണാകുളത്ത് കൊവിഡ് മരണം

കഴിഞ്ഞ മാസം 29ന് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കോയാമുവിന് പ്രമേഹം, രക്തസമ്മർദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഭാര്യയും മക്കളും ഉൾപ്പടെ പത്ത് പേർ കൊവിഡ് ബാധിതരാണ്.

എറണാകുളത്ത് ഇടപ്പള്ളി തൃക്കാക്കര പൈപ്പ്‌ലൈൻ സ്വദേശി ദേവസി ആലുങ്കൽ ആണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാൾ. 80 വയസായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി. 1977,1992 വർഷങ്ങളിൽ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

നേരത്തെ സംസ്ഥാനത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇടുക്കി ജില്ലയിലെ എസ്‌ഐ അജിതൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു മരണം.

Story Highlights malappuram covid death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here