കൊവിഡ് പോസിറ്റീവായ കണ്ണൂർ സ്വദേശിനി ഇരട്ടക്കുട്ടികൾക്ക്‌ ജന്മം നൽകി

covid positive lady twins

കൊവിഡ്‌ പോസിറ്റീവായ കണ്ണൂർ താഴെ ചൊവ്വ സ്വദേശിനിയായ 32 കാരി ഇരട്ടക്കുട്ടികൾക്ക്‌ ജന്മം നൽകി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ രാവിലെ നടന്ന സിസേറിയനിലൂടെയാണ്‌ 2 ആൺകുട്ടികൾക്ക്‌ ജന്മം നൽകിയത്‌. ഇതാദ്യമായാണ്‌ കൊവിഡ്‌ പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികൾക്ക്‌ ജന്മം നൽകുന്നത്‌. ഐ.വി.എഫ്‌ ചികിത്സ വഴി ഗർഭം ധരിച്ച കൊവിഡ്‌ പോസിറ്റീവായ ഒരു യുവതി രണ്ട്‌ കുട്ടികൾക്ക്‌ ജന്മം നൽകിയതും ലോകത്ത്‌ ഇതാദ്യമായാണ്‌ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌.

Read Also : കണ്ണൂര്‍ മെഡിക്കല്‍ കോളജ് ക്ലസ്റ്ററില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു

കണ്ണൂർ ഗവണ്മെൻ്റ് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സ തേടുന്ന അൻപതാമത്തെ കൊവിഡ്‌ പോസിറ്റീവ്‌ ഗർഭിണിയാണ്‌ ഇന്ന് ഇരട്ടക്കുട്ടികൾക്ക്‌ ജന്മം നൽകിയത്‌. സിസേറിയൻ വഴിയുള്ള ഒൻപതാമത്തെ പ്രസവമാണിത്‌. ഗൈനക്കോളജി വിഭാഗം മേധാവി ഡോ എസ്‌ അജിത്ത്‌, അസോസിയേറ്റ്‌ പ്രൊഫസർ ഡോ. മാലിനി എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ്‌ സർജ്ജറി നടത്തിയത്‌. അമ്മയുടേയും കുട്ടികളുടേയും ആരോഗ്യനില തൃപ്തികരമാണ്‌. സംസ്ഥാനത്താദ്യമായി ഒരു കൊവിഡ്‌ പോസിറ്റീവ്‌ രോഗി പ്രസവിച്ചതും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിലായിരുന്നു.

കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32…

Posted by K K Shailaja Teacher on Saturday, August 1, 2020

Story Highlights covid positive lady gave birth to twins

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top