തിരുവനന്തപുരം തേക്കുമൂട് ബണ്ട് കോളനിയില്‍ 18 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം തേക്കുമൂട് ബണ്ട് കോളനിയില്‍ ഇന്ന് 18 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഇവിടെ 17 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബണ്ട് കോളനിയില്‍ ഇന്നലെയാണ് വ്യാപകമായി ആന്റിജന്‍ പരിശോധന നടത്തിയത്.

ഇന്നലെ 50 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധയില്‍ 17 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നും പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇന്ന് നടത്തിയ പരിശോധനയില്‍ 18 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ടുപേരുടെ പരിശോധനാ ഫലത്തിന്റെ കാര്യത്തില്‍ ചില അവ്യക്തതകളുണ്ട്. അല്‍പ സമയത്തിനുള്ളില്‍ ആരോഗ്യ വകുപ്പ് ഈ പരിശോധനാ ഫലവും പുറത്തുവിടും. ആളുകള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമാണ് ബണ്ടുകോളനി. ഇവിടെനിന്ന് നിരവധിയാളുകള്‍ ജോലികള്‍ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നുണ്ട്. അതുകൊണ്ടുതന്നെ ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

Story Highlights covid, Thekkumoodu Bund Colony, Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top