Advertisement

ഇന്ത്യ- ചൈന തർക്കം തുടരുന്നു; അതിർത്തിയിലെ വിവിധ മേഖലകളിൽ സാന്നിധ്യം

August 1, 2020
Google News 2 minutes Read

അതിർത്തിയിലെ തത് സ്ഥിതി വിഷയത്തിൽ ഇന്ത്യ- ചൈന തർക്കം തുടരുന്നു. പാംഗോംങ്, ദംപ്‌സാങ് മേഖലകളിൽ നിന്ന് പിന്മാറാൻ തയാറാകാത്തത് ഇന്ത്യ വിഷയമാക്കിയതോടെ പുതിയ തന്ത്രവുമായി ചൈന രംഗതെത്തിയിരിക്കുകയാണ്. തത് സ്ഥിതി പുനഃ സ്ഥാപിക്കാനുള്ള ധാരണയിൽ സൈനിക വിന്യാസം ഉൾപ്പെടുമെന്നാണ് ചൈനയുടെ വാദം. അതേസമയം, ചൈനയുടെ നിലപാട് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

പിന്മാറ്റം പൂർത്തിയാക്കിയെന്ന് അവകാശപ്പെടുമ്പോഴും അതിർത്തിയിലെ വിവിധ മേഖലകളിൽ ഇപ്പോഴും ചൈനീസ് സാന്നിധ്യമുണ്ട്. ഒളിഞ്ഞും തെളിഞ്ഞുമുള്ള ചൈനീസ് സൈന്യത്തെ പരിശോധിക്കാതെ ഒരുപരിധിവരെ അവഗണിക്കുകയായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ശീലം.

എന്നാൽ, ഇപ്പോൾ ഇക്കാര്യം തിരിച്ചറിയാൻ തികഞ്ഞ ജാഗ്രതയാണ് ഇന്ത്യ കാണിക്കുന്നത്. ധാരണ അനുസരിച്ചുള്ള പിന്മാറ്റം പൂർത്തിയായെന്ന് ചൈന പറയുമ്പോഴും പിന്മാറ്റം പൂർത്തിയായിട്ടില്ല അത് നടക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ തിരുത്ത്. പാംഗോങ്, ദംപ്‌സാംങ് തുടങ്ങിയ മേഖലകളിൽ ഇപ്പോഴും ചൈനീസ് സാന്നിധ്യം ദൃശ്യമാണ്. ഏപ്രിലിന് ശേഷം കൈയ്യേറിയ മേഖല അതിർത്തിയായി വിവരിച്ച് പിന്മാറ്റം പൂർത്തിയായെന്ന് വരുത്തി തീർക്കാനാണ് ചൈനയുടെ ശ്രമം. ഇത് ഇന്ത്യ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി ചൈന രംഗതെത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ തത് സ്ഥിതി പരിശോധിക്കാനുണ്ടാക്കിയ ധാരണയിൽ പുതിയ സേനാ വിന്യാസവും വരുമെന്നാണ് ചൈനയുടെ വാദം. ചൈനയുടെ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ സേനാ വിന്യാസവും ആയുധ സാന്നിധ്യവും ഇപ്പോഴുള്ളത് പോലെ തുടരുമെന്ന് വ്യക്തമാക്കി. അടുത്തമാസം റഫാൽ അടക്കം ചൈനയുടെ വാദം അംഗാകരിച്ചാൽ ലഡാക്ക് മേഖലയിൽ ഇന്ത്യയ്ക്ക് വിന്യസിക്കാൻ സാധിക്കില്ല. പൂർണമായ സേനാ പിന്മാറ്റം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Story Highlights India-China dispute continues; Presence in various areas of the border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here