‘യുഎഇ സഹകരിക്കുന്നുണ്ട്; കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാം’: വി. മുരളീധരൻ

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ സഹകരിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാമെന്നും വി മുരളീധരൻ പറഞ്ഞു.

Read Also :സ്വർണക്കടത്ത് കേസ് പ്രതിയുമായി ബന്ധം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ നടപടിക്ക് സാധ്യത

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിര ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പിണറായി വിജയന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഉദ്യോഗസ്ഥരുടെ തലയിൽ ഉത്തരവാദിത്തം കെട്ടിവച്ച് ആരോപണത്തിൽ നിന്ന് ഒഴിയാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും വി മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights Gold smuggling, V Muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top