സ്വർണക്കടത്ത് കേസ് പ്രതിയുമായി ബന്ധം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ നടപടിക്ക് സാധ്യത

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് വി ചന്ദ്രശേഖരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപുമായി ചന്ദ്രശേഖരന് ബന്ധമെന്ന് ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ നടപടിക്ക് ശുപാർശയുണ്ടെന്നാണ് സൂചന.

മദ്യപിച്ച് വാഹനമോടിച്ചതിന് സന്ദീപിനെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ചന്ദ്രശേഖരൻ ഇടപെട്ടതായി ആരോപണം ഉയർന്നിരുന്നു. മതിയായ രേഖകൾ ഇല്ലാത്ത വാഹനം വിട്ടുനൽകാൻ പൊലീസുദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയതായും ആക്ഷേപമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രശേഖരനെതിരെ വകുപ്പുതല അന്വേഷണം നടന്നത്. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദീന്റെ റിപ്പോർട്ടിൽ അച്ചടക്ക നടപടിയുണ്ടെന്നാണ് വിവരം.

Read Also :തിരുവനന്തപുരം സ്വർണക്കടത്ത്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിൽ കസ്റ്റംസിൽ അതൃപ്തി

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് സന്ദീപ് നായർ. കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷും സരിത്തുമായും ഇയാൾ ബന്ധം പുലർത്തിയിരുന്നു.

Story Highlights Gold Smuggling case, Sandeep nair

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top