തിരുവനന്തപുരം സ്വർണക്കടത്ത്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിൽ കസ്റ്റംസിൽ അതൃപ്തി

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷണർ അനീഷ് രാജിനെ സ്ഥലം മാറ്റിയതിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് അതൃപ്തി. കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ വിവേക് അടക്കം എട്ട് പേരാണ് അതൃപ്തി അറിയിച്ചത്.
സ്വർണം കണ്ടെത്തിയ ഡിപ്ലോമാറ്റിക് ബാഗ് തടഞ്ഞുവച്ചതും തുറന്ന് പരിശോധിച്ചതും അനീഷ് രാജായിരുന്നു. കേസിലെ പ്രതികളെ പിടികൂടുന്നതിലും നിർണായക പങ്കുവഹിച്ചു. അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിവേക് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അറിയിച്ചത്.
Read Also :സ്വപ്നയെ നിരവധി തവണ വിളിച്ചു; ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്യും
ഇന്നലെയാണ് അനീഷ് രാജിനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവിറങ്ങിയത്. തന്റെ ഇടത് ബന്ധം വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ അനീഷ് രാജ് സംരക്ഷിക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ അനീഷ് രാജിനെതിരെ ആരോപണം ഉയർത്തി. ഇതിന് പിന്നാലെയാണ് അനീഷ് രാജിനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള നടപടി ഉണ്ടായത്.
Story Highlights – Gold Smuggling, Customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here