സ്വപ്നയെ നിരവധി തവണ വിളിച്ചു; ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. സ്വർണം കടത്തിയ ദിവസം കേസിലെ പ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷിനെ ജയഘോഷ് നിരവധി തവണ വിളിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജയഘോഷിന് സ്വർണക്കടത്തിൽ പങ്കുണ്ടോയെന്നും പരിശോധിക്കും.
കഴിഞ്ഞ രണ്ട് ദിവസമായി സ്വപ്‌നയേയും സന്ദീപിനേയും കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയഘോഷിനെ ചോദ്യം ചെയ്യുക. തിരുവനന്തപുരത്ത് സ്വർണം പിടിച്ചെടുത്ത ദിവസം ജയഘോഷ് നിരവധി തവണ സ്വപ്നയെ വിളിച്ചതായി കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങൾ ചോദിച്ചറിയാനാണ് ജയഘോഷിനെ വിളിച്ചുവരുത്തുക. ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
Read Also :സ്വർണക്കടത്ത്; ഫൈസൽ ഫരീദ് യുഎഇയിലെ പ്രധാനകണ്ണിയെന്ന് റമീസ്
യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനായിരുന്ന ജയഘോഷിനെ കാണാതായത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കേസിൽ തനിക്ക് ബന്ധമില്ലെന്നാണ് ജയഘോഷിന്റെ വാദം.
Story Highlights – Gold smuggling, Gunman jayaghosh, Swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here