കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 35 പേര്‍ക്ക്; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

kollam covid

കൊല്ലം ജില്ലയില്‍ ഇന്ന് 35 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് എത്തിയവരും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. രോഗബാധിതരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.

ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച തലച്ചിറ സ്വദേശിയായ അസ്മാ ബീവിയുടെ മരണം ആണ് കൊവിഡ് മരണമായി പ്രഖ്യാപിച്ചത്. 53 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. നീണ്ടകര പഞ്ചായത്തിലെ രണ്ട്, മൂന്ന്, 12 എന്നീ വാര്‍ഡുകള്‍ പുതിയതായി കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. പനയം, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകള്‍ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍.

വിദേശത്ത് നിന്നും എത്തിയവര്‍

 • തൊടിയൂര്‍ മുഴങ്ങോടി സ്വദേശി (36 വയസ്) യുഎഇയില്‍ നിന്നുമെത്തി
 • പന്മന മുല്ലക്കേരി സ്വദേശി (58) യുഎഇയില്‍ നിന്നുമെത്തി
 • പന്മന മുല്ലക്കേരി സ്വദേശി (29) സൗദിഅറേബ്യയില്‍ നിന്നുമെത്തി
 • ഇരവിപുരം സെന്റ് ജോസഫ് നഗര്‍ സ്വദേശി (41) സൗദി അറേബ്യയില്‍ നിന്നുമെത്തി
 • ചവറ കുരിശുംമൂട് സ്വദേശി (23) ഖത്തറില്‍ നിന്നുമെത്തി

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

 • കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി (35 വയസ്) നാഗലാന്റില്‍ നിന്നുമെത്തി
 • പന്മന ചോല സ്വദേശി (18) രാജസ്ഥാനില്‍ നിന്നുമെത്തി

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

 • തേവലക്കര സ്വദേശി (75 വയസ്) സമ്പര്‍ക്കം മൂലം
 • നീണ്ടക്കര പുത്തന്‍തുറ സ്വദേശി (84) സമ്പര്‍ക്കം മൂലം
 • നീണ്ടക്കര പുത്തന്‍തുറ സ്വദേശി (10) സമ്പര്‍ക്കം മൂലം
 • ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശി (45) സമ്പര്‍ക്കം മൂലം
 • തഴവ മണപ്പള്ളി സ്വദേശി (66) സമ്പര്‍ക്കം മൂലം
 • കുളക്കട മലപ്പാറ സ്വദേശി (40) സമ്പര്‍ക്കം മൂലം
 • കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി (45) സമ്പര്‍ക്കം മൂലം
 • ഏരുര്‍ പത്തടി സ്വദേശി (49) സമ്പര്‍ക്കം മൂലം
 • കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (83) സമ്പര്‍ക്കം മൂലം
 • കരവാളൂര്‍ തൊളിക്കോട് സ്വദേശി (40) സമ്പര്‍ക്കം മൂലം
 • കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി (20) സമ്പര്‍ക്കം മൂലം
 • തേവലക്കര അരിനല്ലൂര്‍ സ്വദേശിനി (23) സമ്പര്‍ക്കം മൂലം
 • നീണ്ടക്കര പുത്തന്‍തുറ സ്വദേശിനി (3) സമ്പര്‍ക്കം മൂലം
 • നീണ്ടക്കര പുത്തന്‍തുറ സ്വദേശി (38) സമ്പര്‍ക്കം മൂലം
 • കൊറ്റംക്കര സ്വദേശിനി (32) സമ്പര്‍ക്കം മൂലം
 • കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി (27) സമ്പര്‍ക്കം മൂലം
 • കുളത്തുപ്പുഴ സാം നഗര്‍ സ്വദേശി (65) സമ്പര്‍ക്കം മൂലം
 • തിരുവനന്തപുരം ചീറയിന്‍കീഴ് പാലംകുന്ന് സ്വദേശി (24) സമ്പര്‍ക്കം മൂലം
 • ശൂരാനാട് സൗത്ത് ആയിക്കുന്നം സ്വദേശിനി (45) സമ്പര്‍ക്കം മൂലം
 • കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി (34) സമ്പര്‍ക്കം മൂലം
 • ആദിച്ചനല്ലൂര്‍ പ്ലാക്കാട് സ്വദേശി (49) സമ്പര്‍ക്കം മൂലം
 • കുളത്തുപ്പുഴ സാം നഗര്‍ സ്വദേശിനി (35) സമ്പര്‍ക്കം മൂലം
 • കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (59) സമ്പര്‍ക്കം മൂലം
 • അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി (40) സമ്പര്‍ക്കം മൂലം
 • നീണ്ടക്കര പുത്തന്‍തുറ സ്വദേശിനി (76) സമ്പര്‍ക്കം മൂലം
 • കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി (47) സമ്പര്‍ക്കം മൂലം
 • തൃക്കോവില്‍വട്ടം ഡിസന്റ് ജംഗ്ക്ഷന്‍ സ്വദേശിനി (52) സമ്പര്‍ക്കം മൂലം

ആരോഗ്യപ്രവര്‍ത്തക

 • കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനി (32 വയസ്) ആരോഗ്യപ്രവര്‍ത്തക

Story Highlights Kollam district 35 new covid cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top