കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഐസിയുവും സ്ട്രോക്ക് യൂണിറ്റും സജ്ജമായി

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും സജ്ജമായതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. 22 ബെഡുകള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റുമാണ് സജ്ജമായത്. ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി നിര്‍വ്വഹിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗപ്പെടുത്തികൊണ്ടാണ് ആധുനിക ചികിത്സ സൗകര്യങ്ങൾ യാഥാർത്ഥ്യമാക്കിയത് എന്നും മന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ 22 ബെഡുകള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും പ്രവർത്തനസജ്ജമായി. ഗവ. ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ള മെഡിക്കല്‍ ഐ.സി.യു വിന്റെയും സ്ട്രോക്ക് യൂണിറ്റിന്റെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.
നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റു ആശുപത്രികളിലെ രോഗവ്യാപന സാധ്യത ഒഴിവാക്കാനും, കോവിഡ് രോഗബാധിതർക്ക് മികവുറ്റ സൗജന്യ ചികിത്സ ഉറപ്പാക്കാനുമായി ഈ ഐ.സി.യു കോവിഡ് സ്‌പെഷ്യല്‍ ചികിത്സാകേന്ദ്രമായി പ്രവർത്തിക്കും. നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗപ്പെടുത്തികൊണ്ടാണ് ആധുനിക ചികിത്സ സൗകര്യങ്ങൾ യാഥാർത്ഥ്യമാക്കിയത്.
Story Highlights – medical icu and stroke unit in kozhikode gov general hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here