പാലക്കാട്ട് ഒരു കൊവിഡ് മരണം കൂടി

പാലക്കാട്ട് ഇന്ന് രണ്ടാമതും കൊവിഡ് മരണം. മരിച്ചത് ഒറ്റപ്പാലം വാണിയംകുളം സ്വദേശി സിന്ധുവാണ് (34). ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അർബുദ ബാധിതയായിരുന്നു സിന്ധു. ഇന്നലെ വൈകുന്നേരത്തോട് കൂടി കൊവിഡ് ഫലം പുറത്തുവന്നിരുന്നു. ഗുരുതരാവസ്ഥയിൽ ആയ ഇവർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

Read Also : സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് നാല് കൊവിഡ് മരണം

ഇന്ന് ഇതോടെ അഞ്ച് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലായാണ് മറ്റ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും സോഷ്യലിസ്റ്റ് നേതാവും ഉൾപ്പെടുന്നു. ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥനായ അജിതൻ (55) ആണ് മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു മരണം. ഇദ്ദേഹത്തിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌കരിച്ചു.

എറണാകുളം ഇടപ്പള്ളിയിലാണ് മറ്റൊരു മരണം റിപ്പോർട്ട് ചെയ്തത്. തൃക്കാക്കര പൈപ്പ്‌ലൈൻ സ്വദേശി ദേവസി ആലുങ്കൽ (80) ആണ് മരിച്ചത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി.
മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മലപ്പുറത്തും പാലക്കാടും മരണം റിപ്പോർട്ട് ചെയ്തു.

Story Highlights covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top