Advertisement

ഇരുപത് വർഷങ്ങൾക്ക് ശേഷം ആദ്യമായി കവർ ചിത്രം മാറ്റി ഓപ്ര വിൻഫ്രിയുടെ മാഗസിൻ

August 1, 2020
Google News 4 minutes Read

ഇരുപത് വർഷങ്ങൾക്ക് ശേഷം ആദ്യമായി കവർ ചിത്രം മാറ്റി ഓപ്ര വിൻഫ്രിയുടെ മാഗസിൻ. വിൻഫ്രിയുടെ ചിത്രങ്ങൾ മാത്രം കവർചിത്രമായി ഉപയോഗിച്ചിരുന്ന മാഗസീൻ ഇപ്രാവശ്യം വ്യാജ നാർക്കോട്ടിക് റെയ്ഡിനിടെ ലൂയിസ്വില്ലെ പോലീസിന്റെ വെടിയേറ്റ് മരിച്ച നഴ്സിന്റെ ചിത്രമാണ് ഇത്തവണ ഒ, ദി ഓപ്ര മാഗസിന്റെ കവർ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനുപുറേമേ വെടിയേറ്റ് മരിച്ച ബെറോന്ന ടെയ്ലറിനെപറ്റി ലേഖനവും വിൻഫ്രി എഴുതിയിട്ടുണ്ട്.

അവൾ എന്നെപ്പോലെയും നിങ്ങളെപ്പോലെയും മരണത്തിനെ പറ്റി ചിന്തിക്കുന്നതിന് മുമ്പേ കടന്നു പോകേണ്ടിവരുന്നവരെ പോലെയുമാണ്. ധാരാളം സ്വപ്നങ്ങൾ ഉണ്ടായിരുന്ന അവളുടെ ജോലിയും ഉത്തരവാദിത്തങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള സന്തോഷങ്ങളും എല്ലാം ഒറ്റരാത്രിയിൽ അഞ്ച് വെടിയുണ്ടകൾക്കൊണ്ട് ചിതറിത്തെറിച്ചുവെന്നും വിൻഫ്രി ലേഖനത്തിൽ കുറിക്കുന്നു.

ഈ വർഷം മാർച്ച് 13 ആയിരുന്നു ബെറോന്ന ടെയ്ലർ വെടിയേറ്റ് മരിച്ചത്.

Story Highlights Oprah Winfrey’s Magazine changed its cover image for the first time in twenty years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here