ജമ്മു കശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു; ഒരു ജവാന്‌ വീരമൃത്യു

ജമ്മു കശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ബാരാമുള്ള സെക്ടറിൽ നടന്ന വെടിവയ്പ്പിൽ ഒരു ജവാന്‌ വീരമൃത്യു വരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ സിപോയ് രോഹിൻ കുമാറാണ് വീരമൃത്യു വരിച്ചത്.

ഇന്ന് രാവിലെയാണ് വെടിവയ്പ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ബുധനാഴ്ച പാകിസ്താൻ നടത്തിയ വെടിവയ്പ്പിൽ ഒരു ജവാന് ജീവൻ നഷ്ടമായിരുന്നു. പുഞ്ച്, രജൗരി എന്നിവിടങ്ങളിൽ നടന്ന വെടിവയ്പ്പിൽ 2 മാസത്തിനിടെ 7 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഈ വർഷം 2700 ലധികം വെടിനിർത്തൽ കരാർ ലംഘനമാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

Story Highlights Pakistan again violates ceasefire in Jammu and Kashmir; A jawan martyred

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top