Advertisement

‘തിളയ്ക്കുന്ന തടാകം’ ; ഗൂഢശക്തികൾ വസിക്കുന്നയിടമെന്ന് ഗോത്രവർഗക്കാർ വിശ്വസിച്ചു പോരുന്നയിടം; ഇത് പ്രകൃതിയുടെ രഹസ്യം

August 1, 2020
Google News 1 minute Read
story of boiling lake amazon

ഇരുപത്തിനാല് മണിക്കൂറും തിളച്ചുകൊണ്ടിരിക്കുന്ന തടാകം. അത്തരത്തിലൊരു തടാകമുണ്ടോ എന്ന് ചിന്തിക്കാൻ വരട്ടെ…. ഇത് പ്രകൃതി ആമസോൺ മഴക്കാട്ടിൽ ഒളിച്ചുവച്ച രഹസ്യമാണ്…!

ആൻഡ്രെസ് റൂസോ എന്ന ജിയോസയന്റിസ്റ്റാണ് ഈ തടാകത്തെ കുറിച്ചുള്ള പഠനങ്ങൾ നടത്തുന്നത്. പഠനങ്ങൾ നടത്താൻ അനുമതി ലഭിച്ച ആദ്യ ശാസ്ത്രജ്ഞനാണ് ആൻഡ്രെസ്.

നാല് മൈലുകളോളം നീളത്തിൽ ഒഴുകുന്ന, 80 അടി നീളവും, 16 അടി ആഴവുമുള്ള ഈ തിളയ്ക്കുന്ന തടാകം മൂന്ന് നോൺ-വോൾകാനിക് നദികൾ അടങ്ങുന്നതാണ്. തടാകത്തിന്റെ ചിലയിടങ്ങളിൽ വെട്ടിത്തിളയ്ക്കുന്ന ചൂടാണ്. ഈ ഭാഗത്ത് വീഴുന്ന മൃഗങ്ങളെല്ലാം വെന്ത് മരിക്കും.

story of boiling lake amazon

മൃഗങ്ങൾ ഈ തടാകത്തിൽ വീഴുമ്പോൾ ആദ്യം നഷ്ടപ്പെടുന്നത് കണ്ണുകളാണ്. കണ്ണാണ് വേവാൻ എളുപ്പം. തിളച്ച വെള്ളത്തിൽ ചാടിയ മൃഗങ്ങൾ രക്ഷപ്പെടാൻ ശ്രമിക്കാനായി നിന്തുമെങ്കിലും മാംസം അപ്പോഴേക്കും വെന്തുപോകും. തുടർന്ന് ഊർജം നഷ്ടപ്പെടുകയും വെള്ളത്തിൽ മുങ്ങുകയും ചെയ്യും. ഈ സമയം ചൂടുവെള്ളം അകത്ത് പ്രവേശിക്കുകയും ചെയ്യുന്നതോടെ ശരീരത്തിനകവും വേവും.

story of boiling lake amazon

ഷനായ് തിംപിഷ്‌ക എന്നതാണ് തടാകത്തിന്റെ പുരാതന നാമം. ഹോട്ട് സ്പ്രിംഗുകൾ കാരണമാണ് ഈ ചൂട് തടാകത്തിൽ അനുഭവപ്പെടുന്നത്. സാന്തുവാരിയോ ഹ്യൂസ്റ്റിൻ, മയാന്തുയാക്കു എന്നിങ്ങനെ രണ്ട് ഗോത്ര വർഗക്കാരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. നിരവധി അജ്ഞാത ശക്തികൾ കുടുകൊള്ളുന്ന പരിപാവന പ്രദേശമായാണ് ഈ തടാകത്തെ ഗോത്ര വർഗക്കാർ കാണുന്നത്.

story of boiling lake amazon

നിരവധി വൈവിധ്യമാർന്ന സസ്യ-ജന്തുചാലങ്ങളാണ് ഈ തടാകത്തിനടുത്തുള്ള പ്രദേശങ്ങളിൽ വലിക്കുന്നത്. വനനശീകരണമാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പ്രദേശത്തിനടുത്ത് താമസിക്കുന്ന ഗോത്ര വർഗക്കാർ വഴി മാത്രമേ ഈ തടാകത്തിനടുത്ത് സഞ്ചാരികൾക്ക് എത്താൻ സാധിക്കുകയുള്ളു.

Story Highlights story of boiling lake amazon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here