സുശാന്തിന്റെ മരണത്തിൽ അന്വേഷണം കൃത്യദിശയിലെന്ന് ഉറപ്പാക്കണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് സഹോദരി

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥനയുമായി സഹോദരി ശ്വേത സിംഗ് കീർത്തി. അന്വേഷണം കൃത്യമായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്ന് സഹോദരി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

അമേരിക്കയിൽ താമസിക്കുന്ന ശ്വേത സിംഗ് കീർത്തി ട്വിറ്ററിലൂടെയാണ് തന്റെ സഹോദരൻ സുശാന്തിന്റെ മരണം സംബന്ധിച്ച ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രധാനമന്ത്രി കാര്യങ്ങൾ പരിശോധിക്കണം. തെളിവുകൾ അട്ടിമറിക്കപ്പെടില്ലെന്ന് ഉറപ്പാക്കണം. തന്റെ സഹോദരന് ഗോഡ്ഫാദർ ഇല്ലായിരുന്നു. സാധാരണ കുടുംബത്തിലെ അംഗമാണ്. തങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സഹോദരി ട്വീറ്റ് ചെയ്തു.

അതേസമയം, അന്വേഷണം സംബന്ധിച്ച് ബിഹാർ, മഹാരാഷ്ട്ര സർക്കാരുകൾ തമ്മിൽ വാക് പോര് തുടരുന്നതിനിടെയും പട്‌ന പൊലീസ് സംഘം അന്വേഷണവുമായി മുന്നോട്ടുപോകുകയാണ്. സുശാന്തിന്റെ സുഹൃത്ത് മഹേഷ് ഷെട്ടിയുടെയും സംവിധായകൻ മുകേഷ് ചബ്രയുടെയും മൊഴി രേഖപ്പെടുത്തി. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങികൊടുക്കുന്നത് വരെ മുന്നോട്ടുപോകുമെന്ന് ബിഹാർ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ ട്വീറ്റ് ചെയ്തു.

Story Highlights Sushant singh rajput

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top