രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ വൻ ഇടിവ്

രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ വീണ്ടും ഇടിവ്. ജൂണിൽ 90,917 കോടി രൂപ ലഭിച്ചത് ജൂലൈയിൽ 87,422 കോടിയായി കുറഞ്ഞു. ഏപ്രിലിൽ 32,172 കോടിയും മേയിൽ 62,009 കോടിയും ആയിരുന്നു ജിഎസ്ടി വരുമാനം. ജൂണിൽ ഇത് വീണ്ടും 90,917 കോടി രൂപയായി ഉയർന്നു, സ്വാഭാവികമായും ജൂലൈയിൽ ജൂണിലെ വരുമാനത്തിന് മേൽ ജിഎസ്ടി വരവ് കേന്ദ്രം പ്രതീക്ഷിക്കുകയും ചെയ്തു.
ജൂലായിലെ 87,422 കോടി വരുമാനത്തിൽ കേന്ദ്ര ജി.എസ്.ടി. 16,147 കോടിയും സംസ്ഥാന ജി.എസ്.ടി. 21,418 കോടിയും ഇന്റഗ്രേറ്റഡ് ജി.എസ്.ടി 42,592 കോടിയുമാണ്. ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, ജാർഖണ്ഡ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ജമ്മുകശ്മീർ എന്നി സംസ്ഥാനങ്ങളിൽ ജിഎസ്ടിയിൽ വൻ ഇടിവ് സംഭവിച്ചു.
ജിഎസ്ടി ഇടിവിന്റെ പശ്ചാത്തലത്തിൽ നികുതി പിരിവ് കർശനമാക്കുന്നത് അടക്കം ചർച്ച ചെയ്യാൻ ഉടൻ ജിഎസ്ടി കൗൺസിൽ വിളിക്കും എന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ കൊല്ലം ജൂലൈയിൽ 1,02,082 കോടിയായിരുന്നു വരുമാനം.
Story Highlights – gst, income tax
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here