കള്ളക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വി മുരളീധരന്റെ ഏകദിന ഉപവാസം

തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളിധരൻ ഏകദിന ഉപവാസം ആരംഭിച്ചു. വിഷയത്തിലെ ഭീകരവാദ ബന്ധം വെളിപ്പെട്ട സാഹചര്യത്തിൽ രാജി വയ്ക്കുകയല്ലാതെ പിണറായി വിജയന് മുന്നിൽ മറ്റ് മാർഗങ്ങൾ ഇല്ലെന്ന് വി മുരളിധരൻ വ്യക്തമാക്കി. ദേശീയ ജനറൽ സെക്രട്ടറി മുരളിധര റാവു ഉദ്ഘാടനം ചെയ്ത ഉപവാസം വൈകിട്ട് നടക്കുന്ന കൊല്ലം ജില്ലയുടെ വെർച്വൽ റാലിയോടെ ആണ് അവസാനിക്കുക.

Read Also : മുഖ്യമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് യാത്രാ വിശദീകരണം; മറുപടിയുമായി വി മുരളീധരൻ

സ്വർണക്കടത്ത് വിഷയത്തിൽ ഭീകരവാദ ബന്ധം മറ നീക്കിയതായി വി മുരളിധരൻ ആരോപിച്ചു. വസ്തുതകളെ അവഗണിച്ച് അധികാരത്തിൽ കടിച്ച് തൂങ്ങാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. സ്വർണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷണത്തിലൂടെ പുറത്ത് വരുക തന്നെ ചെയ്യും എന്നും വി മുരളീധരൻ വ്യക്തമാക്കി. വെർച്വലായാണ് വിവിധ നേതാക്കൾ ഉപവാസത്തിന്റെ ഭാഗമായത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

Story Highlights gold smuggling, v muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top