സംസ്ഥാനത്ത് പുതിയ 19 ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 506

containment zone kerala

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 19 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ദേവികുളം (കണ്ടെയ്ന്‍മെന്റ് സോണ്‍: 15), നെടുംകണ്ടം (10, 11), കരുണാപുരം (3), പാമ്പാടുംപാറ (4) കോഴിക്കോട് ജില്ലയിലെ പെരാമ്പ്ര (3, 10), കീഴരിയൂര്‍ (10), നരിപ്പറ്റ (14), പനങ്ങാട് (13, 16), തൃശൂര്‍ ജില്ലയിലെ കൊടശേരി (10, 11), അവനൂര്‍ (10), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (6), പെരളശേരി (6), വയനാട് ജില്ലയിലെ പൊഴുതന (1, 2, 3, 4, 5, 6, 10, 11, 12, 13), കോട്ടത്തറ (5), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (12, 13, 14), മുണ്ടൂര്‍ (1), തിരുവനന്തപുരം ജില്ലയിലെ വാമനപുരം (14), മുണ്ടക്കല്‍ (20), എറണാകുളം ജില്ലയിലെ കോട്ടപ്പടി (7) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.

അതേസമയം, 10 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പവറട്ടി (വാര്‍ഡ് 3), എടത്തുരത്തി (9), കടപ്പുറം (6, 7, 10), കാടുകുറ്റി (1, 9, 16), കൊല്ലം ജില്ലയിലെ നെടുമ്പന (4, 6, 19), കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി (എല്ലാ വാര്‍ഡുകളും), കരിപ്ര (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് (11), ആലപ്പുഴ ജില്ലയിലെ തൃപ്പെരുന്തുറ (5), എറണാകുളം ജില്ലയിലെ വടക്കേക്കര (15) എന്നീ പ്രദേശങ്ങളേയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 506 ഹോട്ട്‌സ്പോട്ടുകളാണ് ഉള്ളത്.

Story Highlights 19 new hotspots in the state; Total 506

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top