എറണാകുളം മെഡിക്കൽ കോളജ് വെന്റിലേറ്ററിലുള്ളത് 8 കൊവിഡ് രോഗികൾ

covid patients ernaklulam ventilator

എറണാകുളം മെഡിക്കൽ കോളജ് വെന്റിലേറ്ററിലുള്ളത് 8 കൊവിഡ് രോഗികൾ. 42 മുതൽ 75 വയസ്സ് വരെ പ്രായമുള്ള രോഗികളാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. മെഡിക്കൽ കോളജ് പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.

Read Also : ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ അനുമതി

വെന്റിലേറ്ററിലുള്ള കൊവിഡ് രോഗികളുടെ വിവരങ്ങൾ:

1) 53 വയസുള്ള ആലുവ കുന്നുകര സ്വദേശിനി ന്യൂമോണിയ ബാധിച്ചു ഗുരുതരമായി തുടരുന്നു. ഈ മാസം 13 നു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
2)എറണാകുളം മെഡിക്കൽ സെൻ്ററിൽ നിന്ന് കൊവിഡ് സ്റ്റീരികരിച്ചതിനെ തുടർന്ന് 29-07-2020 നു അഡ്മിറ്റ് ആയ 60 വയസുള്ള എളമക്കര സ്വദേശി കൊവിഡ് ന്യൂമോണിയ ബാധിച്ചു ഐസിയുവിൽ ഗുരുതരമായി കഴിയുന്നു.
3)ശ്വാസതടസസം മൂലം ഐസിയുവിൽ പ്രവേശിപ്പിച്ച 70 വയസുള്ള ഇടപ്പള്ളി സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു. കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്.
4)64 വയസുള്ള ആലുവ സ്വദേശിനി ന്യൂമോണിയ ബാധിച്ചു ഗുരുതരമായി തുടരുന്നു , കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഈമാസം 16 ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
5)54 വയസുള്ള മൂത്തകുന്നം സ്വദേശിനി ക്യാൻസർ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണ്.
6) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് 27 നു മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്ത 71 വയസുള്ള കൊടുങ്ങല്ലൂർ സ്വദേശിനി ഗുരുതരമായി കഴിയുന്നു. അമിത രക്തസമ്മർദ്ദവും ആസ്ത്മ രോഗവും അവസ്ഥ ഗുരുതരമാകാൻ കാരണം ആയിട്ടുണ്ട്.
7)42 വയസുള്ള ഇലഞ്ഞി സ്വദേശി മംഗളൂരുവിൽ വച്ച് വീഴ്ചയിൽ ഉണ്ടായ അപകടത്തെ തുടർന്ന് നട്ടെല്ലിന് പരുക്ക് പറ്റി ഈ മാസം 11 നു ഫാദർ മുള്ളേഴ്സ് മെഡിക്കൽ കോളജിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സയിൽ ആയിരുന്നു. കിടപ്പ് രോഗിയായ ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് 23 ന്‌ എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹതിന്റെ നില ഗുരുതരമാണ്.
8)75 വയസുള്ള ആലുവ സ്വദേശിയെ കഴിഞ്ഞ മാസം 25 ന് ആലുവ ജനറൽ ആശുപത്രിയിൽ നിന്നും കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. അമിത രക്ത സമ്മദ്ദം, പ്രമേഹം എന്നീ രോഗങ്ങൾ ഉള്ള ഇദ്ദേഹത്തിന് കൊവിഡ് ന്യൂമോണിയ സ്ഥിരികരിച്ചിട്ടുണ്ട്.

Story Highlights 8 covid patients in ernaklulam medical college ventilator

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top