സ്പോൺസർമാരായി വിവോ തുടരും; ട്വിറ്ററിൽ ‘ബോയ്കോട്ട് ഐപിഎൽ’ ക്യാമ്പയിൻ

boycott ipl campaign twitter

ഐപിഎലിന് സെപ്തംബറിൽ അരങ്ങുണരുകയാണ്. സെപ്തംബർ 19ന് യുഎഇയി ആരംഭിക്കുന്ന കുട്ടി ക്രിക്കറ്റ് പൂരം കാണാൻ ആരാധകർ അക്ഷമരായാണ് കാത്തിരിക്കുന്നത്. എന്നാൽ, ഐപിഎൽ കാണരുതെന്നും ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ക്യാമ്പയിൻ ഇപ്പോൾ ട്വിറ്ററിൽ നടക്കുകയാണ്. ചൈനീസ് കമ്പനി വിവോയുമായുള്ള ഐപിഎല്ലിൻ്റെ സ്പോൺസർഷിപ്പ് ഒഴിവാക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചതാണ് ഇവരെ ചൊടിപ്പിക്കുന്നത്.

Read Also : കേന്ദ്രാനുമതി ലഭിച്ചു; ഐപിഎൽ സെപ്തംബർ 19ന് ആരംഭിക്കും

വിവോയുമായുള്ള സ്പോൺസർഷിപ്പ് ഒഴിവാക്കിയില്ലെങ്കിൽ ഐപിഎൽ ബഹിഷ്കരിക്കും എന്നാണ് ഇവർ പറയുന്നത്. നമ്മുടെ സൈനികരെ കൊലപ്പെടുത്തിയ ചൈനയിൽ നിന്നുള്ള കമ്പനികളുമായി സഹകരണം തുടരുന്ന ഐപിഎൽ കാണില്ല. ചൈനീസ് കമ്പനികളെ ബോയ്കോട്ട് ചെയ്യാൻ അവർ തയ്യാറായില്ലെങ്കിൽ നമ്മൾ ഐപിഎൽ ബോയ്കോട്ട് ചെയ്യും എന്നിങ്ങനെയാണ് ട്വീറ്റുകൾ പ്രചരിക്കുന്നത്.

വിവോയുമായുള്ള കരാർ ഉടൻ റദ്ദാക്കില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ വ്യക്തമാക്കിയിരുന്നു. വിവോയോടൊപ്പം ചൈനീസ് നിക്ഷേപമുള്ള പേടിഎം, ഡ്രീം ഇലവന്‍ തുടങ്ങിയ മറ്റ് കമ്പനികളും സ്പോൺസർമാരായി തുടരും. ഞായറാഴ്ച ചേർന്ന ഐപിഎൽ ഗവേണിംഗ് കൗൺസിലിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.


Read Also : ഐപിഎല്ലിനൊപ്പം വനിതാ ഐപിഎല്ലിനും അരങ്ങൊരുങ്ങുന്നു; ഏറ്റുമുട്ടുക നാല് ടീമുകൾ

2022 വരെയാണ് വിവോയുമായുള്ള ഐപിഎല്ലിൻ്റെ കരാർ. ഇക്കാലയളവിൽ 2199 കോടി രൂപ സ്പോൺസർഷിപ്പ് വരുമാനമായി ബിസിസിഐക്ക് ലഭിക്കും. മറ്റ് രണ്ട് കമ്പനികളുമായും ബിസിസിഐയ്ക്ക് ആയിരം കോടിയിലേറെ രൂപയുടെ കരാറാണുള്ളത്.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. സെപ്തംബർ 26 മുതൽ നവംബർ 8 വരെ ഐപിഎൽ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights boycott ipl campaign in twitter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top