കേന്ദ്രാനുമതി ലഭിച്ചു; ഐപിഎൽ സെപ്തംബർ 19ന് ആരംഭിക്കും

Indian govt IPL UAE

ഐപിഎൽ 13ആം സീസൺ യുഎഇയിൽ നടത്താൻ കേന്ദ്രം ബിസിസിഐക്ക് അനുമതി നൽകി. സെപ്തംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. സെപ്തംബർ 26 മുതൽ നവംബർ 8 വരെ ഐപിഎൽ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്.

Read Also : ഐപിഎല്ലിനൊപ്പം വനിതാ ഐപിഎല്ലിനും അരങ്ങൊരുങ്ങുന്നു; ഏറ്റുമുട്ടുക നാല് ടീമുകൾ

ഒരു ടീമിൽ 24 കളിക്കാരെയാണ് ഉൾപ്പെടുത്താനാവുക. കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട് സൗകര്യം ടീമുകൾക്ക് ലഭിക്കും. മത്സരങ്ങൾക്കിടയിൽ വേണ്ടത്ര സമയം ലഭിക്കാനാണ് വിൻഡോ ദീർഘിപ്പിച്ചതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതായി ഖലീജ് ടൈംസ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. രണ്ടാം ഘട്ടത്തിൽ യുഎഇ സർക്കാരിൻ്റെ തീരുമാനം കൂടി പരിഗണിച്ച് 30 ശതമാനം മുതൽ 50 ശതമാനം കാണികെളെ വരെ പ്രവേശിപ്പിക്കും.

ഐപിഎല്ലിനൊപ്പം വനിതകളുടെ ടി-20 ടൂർണമെൻ്റ് കൂടി നടക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി തുടർന്നു വരുന്ന വിമൻസ് ടി-20 ചലഞ്ചാണ് ഐപിഎല്ലിനു സമാന്തരമായി നടക്കുക. ഇക്കൊല്ലം നാല് ടീമുകൾ പരസ്പരം ഏറ്റുമുട്ടും. കഴിഞ്ഞ വർഷം രണ്ട് ടീമുകളും അതിനു മുൻപത്തെ വർഷം രണ്ട് ടീമുകളുമായിരുന്നു ഏറ്റുമുട്ടിയത്.

Read Also : ഐപിഎൽ: ചെന്നൈ സൂപ്പർ കിംഗ്സ് ഓഗസ്റ്റ് 10ന് യുഎഇയിൽ എത്തിയേക്കും.

മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്. നേരത്തെ യുഎഇ മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ചപ്പോൾ ബിസിസിഐ മറുപടി നൽകിയിരുന്നില്ല. രാജ്യത്തെ അവസ്ഥ പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. എന്നാൽ, രാജ്യത്തെ കൊവിഡ് സ്ഥിതി രൂക്ഷമായി തുടരുന്ന സാഹചര്യം പരിഗണിച്ചാണ് ബിസിസിഐ യുഎഇയിൽ ഐപിഎൽ നടത്താൻ തീരുമാനിച്ചത്.

Story Highlights Indian govt gives nod to hold IPL in UAE

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top