Advertisement

ഐപിഎൽ: ചെന്നൈ സൂപ്പർ കിംഗ്സ് ഓഗസ്റ്റ് 10ന് യുഎഇയിൽ എത്തിയേക്കും.

July 31, 2020
Google News 2 minutes Read
csk leave india august

ഐപിഎൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെന്നൈ സൂപ്പർ കിംഗ്സ് ഓഗസ്റ്റ് 10ന് യുഎഇയിൽ എത്തിയേക്കും. ഓഗസ്റ്റ് 9ന് താരങ്ങളോട് ചെന്നൈയിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ലാത്തതു കൊണ്ട് തന്നെ പ്രത്യേക വിമാനം ഏർപ്പെടുത്തിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് യുഎഇയിലേക്ക് തിരിക്കുക. എന്നാൽ, ഇതിന് കേന്ദ്രത്തിൻ്റെ പ്രത്യേക അനുമതി കൂടി വാങ്ങേണ്ടി വരും.

Read Also : ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗം ഓഗസ്റ്റ് 2ന്; യോഗത്തിൽ സമയക്രമം തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ട്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓഗസ്റ്റ് 19നോ 20നോ യുഎഇയിലേക്ക് പറക്കും. മറ്റു ടീമുകൾ ഓഗസ്റ്റ് 25നാവും ഇന്ത്യ വിടുക.

ചെന്നൈ സൂപ്പർ കിംഗ്സ് ആണ് ഐപിഎല്ലിനു മുന്നോടിയായി ആദ്യം പരിശീലനം ആരംഭിച്ചത്. മാർച്ചിൽ ആരംഭിച്ച പരിശീലന ക്യാമ്പിൽ എം എസ് ധോണി അടക്കമുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ പിന്നീട്, കൊവിഡ് വ്യാപനം രൂക്ഷമായതോടെ പരിശീലന ക്യാമ്പ് പിരിച്ചു വിട്ടു.

Read Also : ഐപിഎൽ സെപ്തംബറിൽ നടക്കും

കഴിഞ്ഞ ആഴ്ചയാണ് ഐപിഎൽ യുഎഇയിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചത്. സെപ്തംബർ 26 മുതൽ നവംബർ 8 വരെയാവും ലീഗ് നടക്കുക. വരുന്ന രണ്ടാഴ്ചക്കുള്ളിൽ ബിസിസിഐ സർക്കാരിൽ നിന്ന് അനുമതി തേടുമെന്നാണ് വിവരം. സൗകര്യങ്ങൾ കൊണ്ട് യുഎഇ ഐപിഎൽ നടത്താൻ ഏറ്റവും മികച്ച രാജ്യമായി ബിസിസിഐ കണക്കുകൂട്ടുന്നുണ്ട്.

മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്. നേരത്തെ യുഎഇ മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ചപ്പോൾ ബിസിസിഐ മറുപടി നൽകിയിരുന്നില്ല. രാജ്യത്തെ അവസ്ഥ പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.

Story Highlights csk may leave india on august 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here