ഇനി ചുമച്ചാൽ ചുവപ്പ് കാർഡ്; പുതിയ നിയമവുമായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ

card deliberate cough football

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പുതിയ നിയമവുമായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. റഫറിക്ക് നേരെയോ എതിരാളികൾക്ക് നേരെയോ മനപൂർവം ചുമച്ചാൽ ചുവപ്പു കാർഡോ മഞ്ഞ കാർഡോ നൽകാമെന്നാണ് നിയമം. തൊട്ടടുത്തു നിന്ന് മനപൂർവം ചുമച്ചാൽ കാർഡ് നൽകാമെന്നാണ് നിയമം പറയുന്നത്. റഫറിമാർക്കുള്ള ഫുട്ബോൾ അസോസിയേഷൻ്റെ പുതിയ മാർഗനിനിർദ്ദേശങ്ങളിലാണ് പുതുയ നിയമം ഉൾപ്പെടുത്തിയിരിക്കുന്നത്.

Read Also : ചെൽസി മനസു വെച്ചാൽ ലിവർപൂളിന് ഇന്ന് കിരീടധാരണം

അനാവശ്യമായ വാക്കുകൾ ഉപയോഗിച്ചോ അടയാളങ്ങൾ ഉപയോഗിച്ചോ മറ്റൊരാളെ അപമാനിക്കുന്ന കുറ്റത്തിനു സമാനമാണ് മനപൂർവമുള്ള ചുമയും. ചുമയുടെ സ്വഭാവം പരിഗണിച്ച് ചുവപ്പോ മഞ്ഞയോ കാർഡ് നൽകാം. ഗുരുതരമല്ലെങ്കിൽ മുന്നറിയിപ്പ് നൽകുകയുമാവാം. മനപൂർവമല്ലാത്തതും സാധാരണ രീതിയിലുള്ളതുമായ ചുമകൾക്ക് കാർഡ് നൽകരുത്. താരങ്ങൾ ഗ്രൗണ്ടിൽ തുപ്പാതിരിക്കാനും ശ്രദ്ധിക്കണമെന്ന് നിയമത്തിൽ പറയുന്നു.

Read Also : അഞ്ച് ടീമുകളും 23 മത്സരങ്ങളും; ലങ്ക പ്രീമിയർ ലീഗ് ഓഗസ്റ്റിൽ

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്. ഗോൾ നേടിയതിനു ശേഷമുള്ള ആഹ്ലാദ പ്രകടനത്തിൽ കളിക്കാർ സാമൂഹിക അകലം പാലിക്കുന്നു. ഓടിവന്ന് കെട്ടിപ്പിടിച്ചുള്ള ആഹ്ലാദ പ്രകടനങ്ങൾ ഇല്ല. പകരം നിശ്ചിത അകലം പാലിച്ചു നിന്ന് കയ്യടി മാത്രം. ഇതോടൊപ്പം സാധാരണയിലും നീളമുള്ള സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചാണ് ഉള്ളത്. മത്സരത്തിനു ശേഷമുള്ള ഹസ്തദാനവും താരങ്ങൾ ഒഴിവാക്കി.

Story Highlights Players can be shown red card if they deliberately cough at someone FA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top