അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിൽ കോൺഗ്രസ് എതിരല്ലെന്ന് കെ മുരളീധരൻ

അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിൽ കോൺഗ്രസ് എതിരല്ലെന്ന് കെ മുരളീധരൻ എം.പി. പള്ളി പൊളിച്ച് ക്ഷേത്രം നിർമിക്കുന്നതിനോടാണ് എതിർപ്പ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നയം വ്യക്തമാക്കേണ്ടത് സോണിയാ ഗാന്ധിയാണെന്നും മുരളീധരൻ പറഞ്ഞു.

രാമക്ഷേത്ര നിർമാണത്തിൽ കോൺഗ്രസിന്റെ നിലപാട് അറിയാൻ ലീഗ് കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പ്രതികരിച്ചു. മതേതരനിലപാടിൽ നിന്ന് കോൺഗ്രസ് വ്യതിചലിക്കുമെന്ന് കരുതുന്നില്ലെന്നും മുനീർ പറഞ്ഞു. അയോധ്യയിൽ ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിനുള്ള ഭൂമി പൂജ നടക്കാനിരിക്കുകയാണ് നേതാക്കളുടെ പ്രതികരണം.

അയോധ്യയിൽ ക്ഷേത്ര നിർമാണത്തിന് അനുകൂലമായി കമൽനാഥും ദിഗ് വിജയ് സിംഗും അടക്കമുള്ള മുതിർന്ന നേതാക്കൾ നിലപാടെടുത്തിരുന്നു.

Story Highlights Ayodya temple, K Muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top