Advertisement

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 3, 2020
Google News 18 minutes Read
cm pinarayi vijayan press meet

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ഉയരുകയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയാണ് കൂടുതലുണ്ടാകുന്നത്. സംസ്ഥാനത്ത് രണ്ട് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ എന്നിവരാണ് ഇന്ന് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 815 പേര്‍ രോഗമുക്തരായി. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 801 പേര്‍ക്കാണ്. ഇതില്‍ ഉറവിടം അറിയാത്ത 40 പേരുമുണ്ട്. വിദേശത്ത് നിന്ന് വന്ന 55 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 85 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പതിനഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആറ് കെഎസ്ഇ ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്നും തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

https://www.facebook.com/24onlive/photos/a.1823108557750677/3281595221901996/?type=3&av=1820305388030994&eav=AfabXhWKTgOyTGTThUmxjwFjU8x33siZzqj5BmfRYoXbwrETHx–qA8aVi_sIfilHXjMpMXcVK5vNtThIX_7WLe2&__xts__%5B0%5D=68.ARDjySLmHJnmCrbM31a5MzGRTv0hZ1pXkzNsA39y-fJw6tlZpofOabJt7sgBwosNt26i8kj8CmHzMV-vkXi4AQz_jgjgA0M1yx-llJ007UOSd3pqveWyv80BSaEBF5aX00BOQah7Hm4HiWY0FqxKD2Eks5gcuCsBrKf3l1SC12Dx8mEALfE7UmdP2Ek9U7MCup9dY0kr5mf3EEToMF6Ks2TE_GcODcex_tzOxHjkqA4OYTjQBGsWUkfkgu_qy11MLoEfbgDXtqTnYoZhVfQTpzK9lZhKNxIXL11UXLU9mpJHhP0xAtc&__tn__=-R-R

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 205
  • എറണാകുളം -106
  • ആലപ്പുഴ -101
  • തൃശൂര്‍ -85
  • മലപ്പുറം -85
  • കാസര്‍ഗോഡ് -66
  • പാലക്കാട് -59
  • കൊല്ലം 57
  • കണ്ണൂര്‍ 37
  • പത്തനംതിട്ട -36
  • കോട്ടയം 35
  • കോഴിക്കോട് 33
  • വയനാട് 31
  • ഇടുക്കി 26
https://www.facebook.com/24onlive/photos/a.1823108557750677/3281613531900165/?type=3&__xts__%5B0%5D=68.ARA7YMgMx1MP20tGfsu_SpLxaWWdAp3L4NfZRrIk0zKJkK4ZfeP6s0KPqDT5I7ufsGi-3_zmlb-TFVSxfyo1yYl_TSmvVXs5Iq-FzfbJ2tfb9mCWZjVq7rXvDlLlFQ_f-0M5ZLuabra-0V0P9gZODWphBxw-F41TmrouwZCu4Qm1HTYFRMFyMah8NUTLA60MI3tllJd_dvel7OWqA_Omzn_rDnnatlVucIFyyR1HtRcZHXr-cxCky9lTJ2Ty-Ro4ZaurIcLiZk9N7IoANunj9v4f0-7COhqMdOowE0vJkk4VQlbs-qdAvc_tO6A-ViedUkt8rgB9kv7zUeTRcZyzygHVHTOF&__tn__=-R

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 253
  • കൊല്ലം -40
  • പത്തനംതിട്ട -59
  • ആലപ്പുഴ -50
  • കോട്ടയം -55
  • ഇടുക്കി – 54
  • എറണാകുളം -38
  • തൃശൂര്‍ -52
  • പാലക്കാട് -67
  • മലപ്പുറം -38
  • കോഴിക്കോട് -26
  • വയനാട് -8
  • കണ്ണൂര്‍ -25
  • കാസര്‍ഗോഡ് -50

കഴിഞ്ഞ 24 മണിക്കൂറിനിടെ 19343 സാമ്പിളുകള്‍ പരിശോധിച്ചു. 1,45,234 പേരാണ് നിരീക്ഷണത്തിലുള്ളത്. 10779 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 1115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 11,484 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid confirmed 962 cases in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here