ആദ്യ സ്വകാര്യ ബഹികാരാശ ദൗത്യം വിജയകരം; സ്‌പേസ് എക്‌സ് പേടകം ഭൂമിയിലിറങ്ങി

ആദ്യ സ്വകാര്യ ബഹികാരാശ യാത്രയ്ക്ക് ശേഷം സ്‌പെയ്‌സ് എക്‌സിന്റെ പേടകം സുരക്ഷിതമായി തിരിച്ചെത്തി. പാരച്ച്യൂട്ടുകളുടെ സഹായത്തോടെ ഫ്‌ളോറിഡയ്ക്ക് സമീപമുള്ള കടലിലാണ് പേടകം പതിച്ചത്. പ്രാഥമിക വൈദ്യ പരിശോധനയ്ക്ക് ശേഷം ബഹിരാകാശ യാത്രികരായ ബോബ് ബെഹൻകെൻ, ഡഫ് ഹൂർലി എന്നിവരെ കരയ്‌ക്കെത്തിച്ചു.
സ്‌പേസ് എക്‌സിന്റെ ആദ്യ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി ബോബ് ബെഹൻകെൻ, ഡഫ് ഹൂർലിയും ഫ്‌ളോറിഡയിലെ പെൻസക്കോളയ്ക്ക് സമീപമുള്ള സമുദ്രത്തിലാണ് ഇവരുമായുള്ള പേടകം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.48ന് (ഇന്ത്യൻ സമയം പുലർച്ചെ 12.18ന്) പേടകം ഭൂമിയിൽ പതിച്ചത്.
45 വർഷത്തിന് ശേഷം ആദ്യമായാണ് നാസയുടെ ഒരു പേടകം കടലിലെത്തുന്നത്. 64 ദിവസം നീണ്ടുനിന്ന ദൗത്യം പൂർത്തീകരിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയാണ് സ്‌പേസ് എക്‌സ് പ്രാഥമിക വൈദ്യ പരിശോധനയ്ക്ക് ശേഷം പേടകം തുറന്ന് പുറത്തു വന്ന ബഹിരാകാശ യാത്രികരെ ഹെലികോപ്റ്ററിൽ കരക്കെത്തിച്ചു.
സ്വകാര്യ ബഹിരാകാശ യാത്രയ്ക്കായി നാസ തെരഞ്ഞെടുത്തത് സ്‌പേസ് എക്‌സിനെയും ബോയിംഗിനെയുമാണ്. സെപ്റ്റംബറിലാണ് ഇനി നാസയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉണ്ടാവുക.
Story Highlights – First private space mission successful; The SpaceX spacecraft landed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here