കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ്
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും യെദ്യൂരപ്പയുടെ ട്വറ്റിലൂടെ അറിയിച്ചു.
‘ എന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ആരോഗ്യനില തൃപ്തികരമാണെങ്കിലും
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. അടുത്തിടെ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ‘ യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് രാജ്ഭവനിലെ 87 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചരുന്നു.
Story Highlights – Karnataka CM, BS Yeddyurappa, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here