കാസര്‍ഗോഡ് ഒരു കുടുംബത്തിലെ നാലുപേര്‍ വെട്ടേറ്റു മരിച്ചു

കാസര്‍ഗോഡ് ഒരു കുടുംബത്തിലെ നാലുപേര്‍ വെട്ടേറ്റു മരിച്ചു. പൈവളിഗ കന്യാലിലെ സഹോദരങ്ങളായ വിട്‌ള, ദേവകി, സദാശിവ, ബാബു എന്നിവരാണ് മരിച്ചത്. സഹോദരനായ ഉദയയാണ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥമുള്ളതായി പൊലീസ് പറഞ്ഞു.
ഇന്ന് വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം നടന്നത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. ഇവരുടെ വീട്ടില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്നും വീട്ടില്‍ അത്തരത്തില്‍ വഴക്ക് നടന്നിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. മഴുവോ വെട്ടുകത്തിയോ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. കൊലപാതകത്തിന് ശേഷം വീടിനു പരിസരത്തുണ്ടായിരുന്ന പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്. ബഹളം കേട്ട് നാട്ടുകാര്‍ പ്രദേശത്ത് എത്തിയപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു.
Story Highlights – Kasargod family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here