Advertisement

ബി വോക് വിത്ത് എസിസിഎ ഡിഗ്രിയിലൂടെ നേടാം സുരക്ഷിതമായ കരിയർ

August 4, 2020
Google News 2 minutes Read

കൊവിഡ് കാലഘട്ടത്തിൽ ഒരു ഡിഗ്രിയിലൂടെ മാത്രം നിങ്ങൾക്ക് സുരക്ഷിതമായൊരു കരിയർ സ്വപ്‌നം കാണാൻ കഴിയില്ല. അതിനാൽ ലക്ഷ്യ സിഎ കാമ്പസിലെ ബി വോക് വിത്ത് എസിസിഎ (അക്കൗണ്ടിംഗ് ആൻഡ് ബിസിനസ്) വിദ്യാർത്ഥികളുടെ ആഗ്രഹങ്ങൾക്ക് കരുത്തേകുന്നു.

ബി വോക് വിത്ത് എസിസിഎ (അക്കൗണ്ടിംഗ് ആൻഡ് ബിസിനസ്) കോഴ്‌സ് മൂന്ന് വർഷം കൊണ്ട് തന്നെ പൂർത്തീകരിക്കാം. ജോലി ചെയ്യാൻ പ്രാപ്തരാക്കുന്ന ഡിഗ്രി കോഴ്‌സ് ആണിത്. സാധാരണ ഡിഗ്രിയും ബി വോക് ഡിഗ്രിയും തമ്മിലുള്ള വ്യത്യാസം, ലക്ഷ്യയിലെ ഡ്രിഗ്രി കോഴ്‌സ് നൽകുന്ന പ്രാക്ടിക്കൽ അറിവ് തന്നെയാണ്. തിയറി മാത്രമാണ് സാധാരണ ഡിഗ്രിയിൽ പഠിക്കുന്നതെങ്കിൽ ബി വോക് വിത്ത് എസിസിഎ കോഴ്‌സിൽ ജോലിക്കായുള്ള പരിശീലനം കൂടി നൽകുന്നുണ്ട്. അതിനാൽ ജോലി നേടാനുള്ള സാധ്യതയും വർധിക്കുന്നു.

ബി വോക് ഡിഗ്രി ചെയ്യുന്നതിലെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ, ഒപ്പം എസിസിഎ ചെയ്യുന്നതുകൊണ്ട് എസിസിഎക്ക് ഒൻപത് പേപ്പറുകൾ ഒഴിവാക്കപ്പെടുന്നു എന്നതാണ്. സമപ്രായക്കാർ സാധാരണ ഡിഗ്രി ചെയ്യുന്ന സമയത്ത് ബി വോക് വിത്ത് എസിസിഎ പഠിച്ച വിദ്യാർത്ഥി ആഗോളതലത്തിൽ സർട്ടിഫൈഡായ ഒരു അക്കൗണ്ടന്റാകും. കൂടാതെ കൈവശമൊരു ഡിഗ്രിയും ലഭിക്കും.

Read Also : കുട്ടികള്‍ക്ക് വീട്ടിലിരുന്ന് തന്നെ മികച്ച വിദ്യാഭ്യാസം നേടാം; ലക്ഷ്യയിലൂടെ

എസിസിഎ ക്വാളിഫിക്കേഷനുള്ള അധ്യാപകർ ക്ലാസുകൾ നയിക്കുന്നു എന്നതാണ് ഈ കോഴ്‌സിന്റെ മറ്റൊരു ഗുണം. കൂടാതെ അഭിമുഖങ്ങൾ നേരിടാനുള്ള പരിശീലനവും ഇന്റർപേർസണൽ സ്‌കിൽ വർധിപ്പിക്കാനുള്ള പ്രത്യേക ക്ലാസുകളും നൽകുന്നു.

ബി വോക് യുജിസി അംഗീകരിച്ച കോഴ്‌സാണ്. എസിസിഎ പരീക്ഷയിൽ 20 പേരിൽ അധികം ലക്ഷ്യ അക്കാദമിയിൽ നിന്ന് ഓൾ ഇന്ത്യ തലത്തിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. മികച്ച കരിക്കുലവും അധ്യാപകരും വിദ്യാർത്ഥിക്ക് ഉത്തമമായ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു. ജൈയിൻ ഡീംമ്ഡ് ടു ബി യൂണിവേഴ്‌സിറ്റിയാണ് ലക്ഷ്യ അക്കാദമിയിലെ ബി വോക് ഡിഗ്രി സർട്ടിഫൈ ചെയ്യുന്നത്. കൂടാതെ പ്ലെസ്മന്റ് അസിസ്റ്റൻസും വിദ്യാർത്ഥികൾക്ക് അക്കാദമിയിൽ നിന്ന് ലഭിക്കുന്നു.

ലക്ഷ്യ അക്കാദമിയിലെ കോഴ്‌സുകളിലേക്ക് ഓൺലൈനായി നടത്തുന്ന ലക്ഷ്യ എൻട്രൻസ് ടെസ്റ്റ് (എൽഇടി) മുഖേനയാണ് പ്രവേശനം. ആഗസ്റ്റ് ആറ് വരെ പരീക്ഷയ്ക്കായി അപേക്ഷിക്കാം. എട്ടാം തീയതിയായിരിക്കും പ്രവേശന പരീക്ഷ നടക്കുക. ബന്ധപ്പെടുക: 9061277777. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://lakshyaca.com/academics/3-year-degree-with-acca-b_voc

Story Highlights lakshya academy, b.voc with acca

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here