മുൻ ചീഫ് ജസ്റ്റിസുമാർക്കെതിരെ വിമർശനം; അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയുള്ള കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചതിന്റെ പേരിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെ എടുത്ത കോടതിയലക്ഷ്യക്കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.
2009ൽ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്എച്ച് കപാഡിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചതുമാണ് കേസിനാധാരം. വീഡിയോ കോൺഫറൻസ് മുഖേന വാദം പറയുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും, കോടതികൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ കേസ് മാറ്റിവയ്ക്കണമെന്നുമുള്ള പ്രശാന്ത് ഭൂഷന്റെ വാദം കഴിഞ്ഞതവണ കോടതി അംഗീകരിച്ചിരുന്നില്ല.
Story Highlights – criticism of former chief justices, supreme court, lawer prasanth bhushan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here