Advertisement

കഞ്ചിക്കോട്ട് ഇന്നലെ മരിച്ചവരുടെ മൃതദേഹം വിട്ടുകൊടുക്കാതെ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം; കൊലപാതകമെന്ന് ആരോപണം

August 4, 2020
Google News 1 minute Read

പാലക്കാട് കഞ്ചിക്കോട് ഐഐടിയിലെ മൂന്ന് കരാർ തൊഴിലാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മൃതദേഹം വിട്ടുകൊടുക്കാതെ ഇതര സംസ്ഥാന തൊഴിലാളികൾ. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെയാണ്.

ജാർഖണ്ഡ് പലാമു ജില്ലയിലെ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണ് മരിച്ചവർ. ഇന്നലെ രാത്രി 10.30യോട് കൂടിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാൾ സംഭവ സ്ഥലത്തും രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും മരണപ്പെട്ടു.

Read Also : തിരുവനന്തപുരത്ത് 39 ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ്

ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ വിട്ടു നൽകൂവെന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പറയുന്നു. മൃതദേഹം ഐഐടിക്കുള്ളിലെ തൊഴിലാളി ക്യാമ്പിലാണ്. മരണം കൊലപാതകമാണെന്ന ആരോപണവും ഉയരുന്നുണ്ട്. മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്നിശമന സേനാംഗങ്ങളെ തൊഴിലാളികൾ ആക്രമിച്ചു. ആംബുലൻസും തകർത്തു. ആറ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്

Story Highlights protest, migrant workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here