‘ആര് താരമാകണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകർ’; സ്വജനപക്ഷപാതത്തിനെതിരായ വിമർശനങ്ങളെ എതിർത്ത് കരീന കപൂർ

Kareena Kapoor criticism nepotism

സ്വജനപക്ഷപാതത്തിനെതിരായ വിമർശനങ്ങളെ എതിർത്ത് ബോളിവുഡ് നടി കരീന കപൂർ. ആര് താരമാകണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. പരാജയപ്പെട്ടു പോയ താരപുത്രന്മാരുടെയും പുത്രിമാരുടെയും ഒരു നീണ്ട പട്ടിക തനിക്ക് പറയാൻ കഴിയും. സിനിമാ ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാൻ സ്വജനപക്ഷപാതം മതിയാവില്ല എന്നും കരീന പറഞ്ഞു. ബർഖ ദത്തുമായുള്ള അഭിമുഖത്തിലാണ് കരീനയുടെ വെളിപ്പെടുത്തൽ.

Read Also : സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്ത് ബിഹാർ സർക്കാർ

’21 വർഷം സിനിമാ ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാൻ സ്വജനപക്ഷപാതം മതിയാവില്ല. അത് ഒരിക്കലും സാധ്യമാവില്ല. പരാജയപ്പെട്ടു പോയ താരപുത്രന്മാരുടെയും പുത്രിമാരുടെയും ഒരു നീണ്ട പട്ടിക തന്നെ എനിക്ക് പറയാന്‍ കഴിയും. എനിക്കും പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നത് വിചിത്രമായി തോന്നാം. പക്ഷേ, അതാണ് സത്യം. 10 രൂപയുമായി ട്രെയിനിൽ സിനിമ അഭിനയിക്കാനെത്തിയരെപ്പോലെയൊന്നുമല്ല. എങ്കിലും ഞാനും കഷ്ടപ്പെട്ടുണ്ട്.”- കരീന പറയുന്നു.

“ആര് താരമാകണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അക്ഷയ് കുമാറിൻ്റെയും ഷാരൂഖ് ഖാൻ്റെയും ഉദാഹരണം എടുക്കാം. കാണാൻ താത്പര്യമില്ലാത്തവർ സിനിമ കാണാതിരിക്കട്ടെ. അല്ലാതെ ഇത്തരം ചർച്ചകളൊക്കെ അനാവശ്യമാണ്.”- നടി കൂട്ടിച്ചേർത്തു.

Read Also : സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സിബിഐയ്ക്ക് വിടുന്നതാണ് ഉചിതമെന്ന് കുടുംബവക്കീൽ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ ആത്മഹത്യക്ക് ശേഷമാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തെപ്പറ്റി ചർച്ചകൾ സജീവമായത്. ജൂൺ 14ന് പുലർച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ വേലക്കാരനാണ് പൊലീസിൽ അറിയിച്ചത്. സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് 56 പേരെയാണ് നിലവിൽ ചോദ്യം ചെയ്തിരിക്കുന്നത്. അന്വേഷണത്തിൽ മുംബൈ-ബീഹാർ പൊലീസ് തമ്മിൽ തർക്കം തുടരുകയാണ്.

Story Highlights Kareena Kapoor opposes criticism on nepotism

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top