Advertisement

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്ത് ബിഹാർ സർക്കാർ

August 4, 2020
Google News 2 minutes Read

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്ത് ബിഹാർ സർക്കാർ. സിബിഐ അന്വേഷണത്തിന് വിട്ടത് കുടുംബത്തിന്റെ അനുമതിയോടെയാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. അതേസമയം, സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് മഹാരാഷ്ട്ര സർക്കാർ.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ ബിഹാർ, മഹാരാഷ്ട്ര സർക്കാരുകൾ തമ്മിൽ വാക്‌പോര് തുടരുന്നതിനിടെയാണ് പുതിയ വഴിത്തിരിവ്. പുലർച്ചെ ബിഹാർ ഡിജിപി ഗുപ്‌തേശ്വർ പാണ്ഡെ, സുശാന്ത് സിംഗ് രാജ്പുത്തിന്റെ അച്ഛൻ കെകെ സിംഗുമായി ഫോണിൽ സംസാരിച്ചുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. കുടുംബം സമ്മതം അറിയിച്ചതോടെ സിബിഐ അന്വേഷണത്തിന് തീരുമാനിച്ചുവെന്നും നിതീഷ് കുമാർ വ്യക്തമാക്കി. പട്‌നയിലെ എഫ്‌ഐആറിലായിരിക്കണം സിബിഐ അന്വേഷണമെന്ന് കേന്ദ്രസർക്കാരിനോട് പ്രത്യേകം ആവശ്യപ്പെടും.

അതേസമയം, സിബിഐ അന്വേഷണം വേണ്ടന്നും, മുംബൈ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. അധികാരപരിധിയിൽ ഇല്ലാത്ത നടപടികളാണ് ബിഹാർ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് നടി റിയ ചക്രവർത്തിയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡെ ആരോപിച്ചു. പട്‌നയിലെ എഫ്‌ഐആറിൽ ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങൾ റിയ ചക്രവർത്തിക്കെതിരെ ചുമത്തിയിരുന്നു.

Story Highlights Bihar govt recommends CBI probe into Sushant Singh Rajput’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here