സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സിബിഐയ്ക്ക് വിടുന്നതാണ് ഉചിതമെന്ന് കുടുംബവക്കീൽ

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സിബിഐയ്ക്ക് വിടുന്നതാണ് ഉചിതമെന്ന് കുടുംബവക്കീൽ. നീതിയുക്തമായ അന്വേഷണത്തിന് മുംബൈ പൊലീസ് തടസം നിന്നാൽ കുടുംബത്തിന് മുന്നിൽ മറ്റൊരു വഴിയില്ലെന്ന് മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് പറഞ്ഞു. അതേസമയം, പട്‌ന എസ്.പിയ്ക്ക് മുംബൈ പൊലീസ് താമസ സൗകര്യവും വാഹനവും ഏർപ്പാടാക്കി.

അതേസമയം, സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം അന്വേഷിക്കാൻ ബിഹാർ പൊലീസിന് അധികാരമില്ലെന്ന നിലപാടിൽ മുംബൈ പൊലീസ് ഉറച്ചുനിൽക്കുകയാണ്. തങ്ങളുടെ അന്വേഷണം കൃത്യമായ ദിശയിലാണെന്നും വ്യക്തമാക്കി. ഇങ്ങനെയാണെങ്കിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് സുശാന്തിന്റെ കുടുംബവക്കീൽ വികാസ് സിംഗ് ആവശ്യപ്പെട്ടു. കൊവിഡ് നിർദേശങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്ന് മുംബൈ മേയർ കിശോരി പട്‌നാക്കർ പറഞ്ഞു. പട്‌ന എസ്പിയെ ബലപ്രയോഗത്തിലൂടെയല്ല നിരീക്ഷണത്തിലേക്ക് മാറ്റിയതെന്നും മേയർ വ്യക്തമാക്കി.

ഇതിനിടെ, സുശാന്തിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങൾ ചുമത്തപ്പെട്ട നടി റിയ ചക്രവർത്തി ഒളിവിലാണെന്ന ബിഹാർ പൊലീസിന്റെ ആരോപണം അഭിഭാഷകൻ സതീഷ് മനേഷിൻഡെ തള്ളി. ചോദ്യം ചെയ്യലിനായി ബിഹാർ പൊലീസ് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്നും നടിയുടെ അഭിഭാഷകൻ അറിയിച്ചു.

Story Highlights– family lawer, susanth sing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top