അഫ്ഗാന്‍ ജയിലിലെ ചാവേര്‍ ആക്രമണം; നേതൃത്വം നല്‍കിയത് മലയാളി ഭീകരന്‍

- malayali terrorist behind afghanistan terror attack isis

അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളിയായ ഐഎസ് ഭീകരനെന്ന് റിപ്പോര്‍ട്ട്. കാസര്‍ഗോഡുകാരനായ കല്ലുകെട്ടിയ പുരയില്‍ ഇജാസ് ആണ് ആക്രമണം നടത്തിയതെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇജാസിന്റെ ഭാര്യ റാഹില നിലവില്‍ അഫ്ഗാന്‍ എജന്‍സികളുടെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഇരുപത്തൊന്‍പതോളം പേര്‍ കൊല്ലപ്പെടുകയും, 40ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പൊലീസും അഫ്ഗാന്‍ സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം നടത്തിയത്. പത്ത് ഐഎസ് ഭീകരരെയാണ് അഫ്ഗാന്‍ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇജാസാണെന്നാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിയാണ് ഇജാസ്. ഈ കേസില്‍ എറണാകുളം എന്‍ഐഎ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Story Highlights malayali terrorist behind afghanistan terror attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top