ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ഇന്നേക്ക് ഒരു വർഷം

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇന്നേക്ക് ഒരു വർഷം. കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിട്ടാണ് പ്രത്യേക പദവി റദ്ദാക്കിയതിനെ കേന്ദ്രസർക്കാർ വിശേഷിപ്പിച്ചത്. അതേസമയം പ്രത്യേക പദവി റദ്ദാക്കിയതിനെ ചൊല്ലിയുള്ള പ്രതിപക്ഷ എതിർപ്പ് തുടരുകയാണ്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ഭീകരാക്രമണങ്ങൾ കുറഞ്ഞെന്നും, ക്രമസമാധാനം മെച്ചപ്പെട്ടതായും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. വിവിധ വികസന പദ്ധതികൾ കശ്മീരിൽ ആരംഭിച്ചു. അൻപതോളം പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കശ്മീരിൽ ആരംഭിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
അതേസമയം പ്രത്യേക പദവി റദ്ദാക്കിയ നടപടി വലിയ പ്രതിഷേധങ്ങൾക്കാണ് രാജ്യത്ത് ഇടയാക്കിയത്.സാമൂഹിക സ്ഥിതി മോശമായെന്ന് പ്രതിപക്ഷ വിമർനം ഉയർന്നു. മാസങ്ങളോളം നീണ്ട കർഫ്യൂ,ഇന്റർനെറ്റ് നിരോധനം, ജനപ്രതിനിധികളെ വീട്ടുതടങ്കലിലാക്കി അങ്ങനെ ജനങ്ങൾക്ക് സ്വാതന്ത്ര്യം വിലക്കപ്പെട്ട കനിയായി.
Read Also : എന്താണ് ആർട്ടിക്കിൾ 35എ,370 ? [24 Explainer]
.കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് കശ്മീരിൽ ഒരുക്കിയിരിക്കുന്നത്. പാകിസ്ഥാൻ ഇന്നത്തെ ദിവസത്തെ കരിദിനമായി പ്രഖ്യാപിച്ചു. കൂടാതെ ഇന്ത്യൻ പ്രദേശത്തെ ഭൂപടത്തിൽ ഉൾപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനും പാകിസ്ഥാന്റെ ഭാഗത്തും ശ്രമമുണ്ടായി
രാജ്യവ്യാപക ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. ഒന്നാം വാർഷിക വേളയിൽ ജമ്മു കശ്മീരിൽ സുരക്ഷാ വിന്യാസം വർധിപ്പിച്ചിട്ടുണ്ട്.
Story Highlights – one year of article 370 revoke
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here