സാമ്പത്തിക സംവരണത്തിന് എതിരെയുള്ള ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

പത്ത് ശതമാനം സാമ്പത്തിക സംവരണം ചോദ്യം ചെയ്ത ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടണമോയെന്നതിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

സംവരണം അൻപത് ശതമാനം കടക്കരുതെന്ന ഒൻപതംഗ ബെഞ്ചിന്റെ വിധി കേന്ദ്രം ലംഘിച്ചുവെന്ന് ഹർജികളിൽ ആരോപിക്കുന്നു. പട്ടിക വിഭാഗത്തിലെയും ഒബിസിയിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സാമ്പത്തിക സംവരണത്തിൽ നിന്ന് ഒഴിവാക്കിയെന്ന ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.

കേന്ദ്രത്തിന്റെ തീരുമാനമായിരുന്നു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് ജോലിയിലും പഠനത്തിലും പത്ത് ശതമാനം സംവരണം നൽകുകയെന്നത്. ഇന്ന് ഉച്ചയോടെയാണ് സുപ്രിംകോടതി ഇക്കാര്യം പരിഗണിക്കുക. കഴിഞ്ഞ വർഷം ജൂലൈ 31നാണ് ഇക്കാര്യത്തിൽ കോടതി വിധി പുറപ്പെടുവിച്ചിരുന്നത്.

Read Also :

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top