എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

എറണാകുളം എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. രണ്ട് വള്ളങ്ങളിലായി മീൻ പിടിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്.
Read Also : വീടിന് മുകളിൽ മരം വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം; പിതാവിന്റെ കാൽ നഷ്ടപ്പെട്ടു
രണ്ട് വള്ളങ്ങളിലായി നാല് പേരാണ് മീൻ പിടിക്കാനായി പോയത്. ഇതിൽ മൂന്ന് പേരെയാണ് കാണാതായത്. പുക്കാട് സ്വദേശി സിദ്ധാർഥൻ, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലാമത്തെയാൾ കുറ്റിയിൽ പിടിച്ചു കയറി നീന്തി രക്ഷപ്പെട്ടു. ഇയാൾ വിവരമറിച്ചതിനെ തുടർന്ന് നാട്ടുകാരും പിന്നാലെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. കാണാതായവർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു.
Story Highlights – Missing, Fisherman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here