Advertisement

പ്രളയത്തിൽ കുടുങ്ങി മുംബൈയിലെ ലോക്കൽ ട്രെയിൻ; യാത്രക്കാരെ രക്ഷപ്പെടുത്തി ദുരന്തനിവാരണ സേന

August 5, 2020
Google News 4 minutes Read
Train Rain Mumbai Passengers

പ്രളയത്തിൽ കുടുങ്ങിയ മുംബൈ ലോക്കൽ ട്രെയിനിലെ യാത്രക്കാരെ രക്ഷപ്പെടുത്തി ദുരന്തനിവാരണ സേന. ട്രെയിനിലെ 250ഓളം യാത്രക്കാരെയാണ് ദുരന്തനിവാരണസേന രക്ഷപ്പെടുത്തിയത്. മസ്ജിദ് ബുന്ദർ സ്റ്റേഷനും ബൈക്കുല്ല സ്റ്റേഷനും ഇടയിലാണ് ട്രെയിൻ കുടുങ്ങിയത്.

Read Also : 107 കിലോമീറ്റർ വേഗതയിൽ കാറ്റ്; മുംബൈയെ വിറപ്പിച്ച് മഴ

സൗത്ത് മുംബൈയിലെ സിഎസ്എംടി സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ യാത്ര ആരംഭിച്ചത്. എന്നാൽ മസ്ജിദ് ബുന്ദർ സ്റ്റേഷനപ്പുറം പോകാൻ ട്രെയിനു സാധിച്ചില്ല. കർജതിൽ നിന്നെത്തിയ മറ്റൊരു ട്രെയിനിൽ 60 യാത്രക്കാരും കുടുങ്ങിയിരുന്നു. അവരെയും രക്ഷപ്പെടുത്തി. റെയിൽവേ ട്രാക്കിൽ 3 അടിയോളം വെള്ളം ഉയർന്നതിനെ തുടർന്നാണ് ട്രെയിൻ കുടുങ്ങിയത്. കനത്ത മഴയിൽ ലോക്കൽ ട്രെയിൻ സർവീസുകൾ അവസാനിപ്പിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമാണ് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്.

107 കിലോമീറ്റർ വേഗതയിലാണ് ഇന്ന് വൈകുന്നേരം മുംബൈ നഗരത്തിൽ കാറ്റ് വീശിയത്. കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂര പറന്നു പോയി. മരങ്ങൾ കടപുഴകുകയും വാഹനങ്ങൾ മറിയുകയും ചെയ്തു. തുറമുഖത്തെ ക്രെയിനുകളും നിലം പൊത്തി. രാജ്യത്തിൻ്റെ വാണിജ്യ തലസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.

Read Also : മുംബൈയിൽ 2005നു ശേഷം പെയ്യുന്ന ഏറ്റവും ശക്തമായ മഴ: ലോക്കൽ ട്രെയിൻ സർവീസ് നിർത്തി; ഓഫീസുകൾ അടച്ചു

തിങ്കളാഴ്ച പുലർച്ചെ 7 മണി മുതൽ മുംബൈയിൽ മഴയാണ്. അടുത്ത 10 മണിക്കൂറിനുള്ളിൽ മുംബൈ സിറ്റിയിൽ 230 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. സാന്താക്രൂസിൽ ഇന്നലെ 35 വയസ്സുകാരിയായ ഒരു അമ്മയും രണ്ട് മക്കളും ഒഴുകിപ്പോയിരുന്നു.

2005നു ശേഷം പെയ്യുന്ന ഏറ്റവും ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് മുംബൈയിൽ ഉണ്ടായിരിക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും ട്രാക്കുകൾ തകർത്തതോടെ മുംബൈയിലെ ലോക്കൽ ട്രെയിനുകൾ സർവീസ് നിർത്തി. അടിയന്തിര സേവനങ്ങളൊഴികെയുള്ള ഓഫീസുകളെല്ലാം അടച്ചു.

Story Highlights Train Stuck Due To Rain In Mumbai Passengers Rescued

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here