ട്രഷറി തട്ടിപ്പ് കേസ്; ബിജുലാല്‍ കുറ്റം സമ്മതിച്ചു

ട്രഷറി തട്ടിപ്പ് കേസില്‍ പ്രതി ബിജുലാല്‍ കുറ്റം സമ്മതിച്ചു. പലതവണ പണം തട്ടിയെടുത്തുവെന്ന് ബിജുലാല്‍ പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം തട്ടിയെടുത്തു. പണം ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്ക് മാറ്റി. പണം കൂടുതലായി ഉപയോഗിച്ചത് റമ്മി കളിക്കാനാണെന്നും പ്രതി സമ്മതിച്ചു.

ട്രഷറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ ബിജുലാലിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ജില്ലാ ക്രൈംബ്രാഞ്ച് എസി സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ട്രഷറി വിജിലന്‍സിലെ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനായി എത്തിയിട്ടുണ്ട്.

പലതവണയായി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് ബിജുലാല്‍ സമ്മതിച്ചിട്ടുണ്ട്. 74 ലക്ഷം രൂപ ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്കാണ് മാറ്റിയത്. പണം ഉപയോഗിച്ച് റമ്മി കളിച്ചു. അതോടൊപ്പം ഭൂമിയും സ്വര്‍ണവും വാങ്ങിയെന്നും ബിജുലാല്‍ സമ്മതിച്ചിട്ടുണ്ട്.

Story Highlights Treasury fraud case, Bijulal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top