കോഴിക്കോട് ഇന്ന് 174 പേര്‍ക്ക് കൂടി കൊവിഡ്; 130 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട് പുതുതായി 174 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സമ്പര്‍ക്കത്തിലൂടെ 130 പേര്‍ക്ക് രോഗബാധയുണ്ടായി. കോഴിക്കോട് കോര്‍പറേഷന്‍ പരിതിയില്‍ അതിവേഗത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുകയാണ്. കോഴിക്കോട് ഉറവിടം വ്യക്തമല്ലാത്ത ആറു പേര്‍ക്കും കൊവിഡ് ബാധയുണ്ടായി. കോഴിക്കോട് കോര്‍പറേഷന്‍ പരിതിയില്‍ മാത്രം സമ്പര്‍ക്കത്തിലൂടെ 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഏറ്റവും അധികം സമ്പര്‍ക്കത്തിലൂടെയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോട് കോര്‍പറേഷന്‍ പരിതിയിലാണ് .
തീരദേശ മേഖലയിലേക്കും കൊവിഡ് രോഗം വ്യാപിക്കുകയാണ്. വെള്ളയിലില്‍ 14 പേര്‍ക്കും, പുതിയാപ്പയില്‍ നാലു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറിക്കും രോഗബാധയുണ്ടായി. വടകര ഏറാമലയില്‍ മരിച്ച ശേഷം കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പുതുതായി അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗ വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണ കൂടം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കിയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ലാര്‍ജ് ക്ലസ്റ്ററായ തൂണേരിയും ലിമിറ്റഡ് ക്ലസ്റ്ററായ വാണിമേലും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതുതായി ചാലിയം ഉള്‍പ്പെടെ 12 ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്.
Story Highlights – covid 19, coronavirus, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here