‘അയോധ്യ കി കഥ’; അയോധ്യയുടെയും രാമക്ഷേത്രത്തിന്റെയും കഥ പറയുന്ന സിനിമയുമായി മുൻ സെൻസർബോർഡ് ചെയർമാൻ

ayodhya ki katha movie

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൻ്റെ പശ്ചാത്തലത്തിൽ അയോധ്യയുടെയും രാമക്ഷേത്രത്തിന്റെയും കഥ പറയുന്ന സിനിമയുമായി മുൻ സെൻസർബോർഡ് ചെയർമാൻ പഹ്‌ലാജ് നിഹലാനി. ഫിലിം ട്രേഡ് അനലിസ്റ്റ് കോമൾ നഹ്‌ത തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിവരം പങ്കുവച്ചത്. രാമൻ്റെ അനിമേറ്റഡ് പോർട്രൈറ്റ് ഉൾപ്പെടുത്തിയുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും കോമൾ നഹ്‌ത പങ്കുവച്ചിട്ടുണ്ട്.

Read Also : ശ്രീറാം എന്നെഴുതിയ ഇഷ്ടികകൾ, ബൻഷി മലയിലെ കല്ലുകൾ; ചെലവ് 300 കോടി; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രത്യേകതകൾ

ബഹുഭാഷാ ചിത്രമായാവും അയോധ്യ കി കഥ പുറത്തിറങ്ങുക. ബഹുഭാഷാ നടന്മാർ ചിത്രത്തിൽ അഭിനയിക്കും. നവംബർ 21 മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2021 ദീപാവലിയിലാണ് സിനിമ റിലീസാവുക.

കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിൻ്റെ ഭൂമി പൂജയും തറക്കല്ലിടലും. പ്രധാനമന്ത്രി 40 കിലോ വെള്ളി ശില പാകിയതോടെയാണ് രാമക്ഷേത്ര നിർമാണത്തിന് തുടക്കമായത്. അടുത്ത മൂന്നര വർഷം കൊണ്ടായിരിക്കും ക്ഷേത്ര നിർമാണത്തിന്റെ ആദ്യം ഘട്ടം പൂർത്തിയാക്കുക.

Read Also : രാമക്ഷേത്ര നിര്‍മാണം; കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

പ്രധാന വിഗ്രഹവും എട്ട് ഉപവിഗ്രഹങ്ങളും ചടങ്ങിൽ പൂജിച്ചു. ശിലാ പൂജയും ഭൂമി പൂജയും പ്രധാനമന്ത്രിയുടെയും 200 പ്രത്യേക അതിഥികളുടെയും സാന്നിധ്യത്തിൽ പൂർത്തിയായി. ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്ത്യ ഗോപാൽ ദാസ്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സംസ്ഥാന ഗവർണർ ആനന്ദി ബെൻ പാട്ടീൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് പങ്കെടുത്തത്. താത്കാലിക ക്ഷേത്രത്തിൽ പ്രധാനമന്ത്രിസന്ദർശനം നടത്തി.

Story Highlights ayodhya ki katha movie announced

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top