Advertisement

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 6, 2020
Google News 26 minutes Read
k k shailaja

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയതായും ആരോഗ്യവകുപ്പ് മന്ത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

https://www.facebook.com/24onlive/photos/a.1823108557750677/3290686860992832/?type=3&__xts__%5B0%5D=68.ARDtDygCFheox5gYVUIhLi3Ca0p4fERJhW0Wf2fTW08OoJB4C8t9sUwU5CHdtBlS-KlyFdoiiF7a_ylUXtmVKEcLFeDLDlfjvgjvn2CCOQIpaRd4gSpEU_i2ewFBbhwcD6GnvhfaTXvkb80R9mBsLKTYCYCeaenmhUqb9FUg-2P3acLdO8umEK4UopOV6wDf4snZcqq5sz122Bqy8r_Mru-M8MAvqVNVHBe3fxW6WWlGDt-lqkwVmYM-bzyEoThQPZRkLi877gzVwshyR9e7tpJlx61buMZsOKfOcw4_sC6dG3sPleoq6eCtf9Jtz653CF5rRDkMceLONB7MNRcmWIlswzdn&__tn__=-R

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 219
  • കോഴിക്കോട് – 174
  • കാസര്‍ഗോഡ് – 153
  • പാലക്കാട് – 136
  • മലപ്പുറം – 129
  • ആലപ്പുഴ – 99
  • തൃശൂര്‍ – 74
  • എറണാകുളം – 73
  • ഇടുക്കി – 58
  • വയനാട് – 46
  • കോട്ടയം – 40
  • പത്തനംതിട്ട – 33
  • കണ്ണൂര്‍ – 33
  • കൊല്ലം – 31

ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ഓഗസ്റ്റ് രണ്ടിന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ഓഗസ്റ്റ് അഞ്ചിന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 97 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

https://www.facebook.com/24onlive/photos/a.1823108557750677/3290705467657638/?type=3&__xts__%5B0%5D=68.ARCBGfaLQ-2dO4aEgUkcbWvIOqqLXDt38JDFmUJ3-_tQpx_zsRxSVlhlwn8eic-Ng8oOyS6lRbPYqut3zHVntbjkNaBEw9oFHE5oZW3BNlE_3-mrzSPV4wYYdCyC93ksLJwYTo8D-fyUcUmUH0cC8rbkNvMxTQG_BpV9Osk69KpUzB4LUUGIGND12qIPEOCq5ZWHr5jK5TMkn2GaCxXZ6OeUxQ5pjhw7vdZa16yGScGw8VtrHMNX7EzDJ-YOwFqahmrri42dwNWF-kCWHwVPKhW_2daIqLzlR4rrfDblzMIfI-wEGNgsUelGaiD6Axzg44pTw28Au37vLq2tzxzPpJfdGchH&__tn__=-R

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • തിരുവനന്തപുരം – 210
  • കാസര്‍ഗോഡ് – 139
  • കോഴിക്കോട് – 128
  • മലപ്പുറം – 109
  • ആലപ്പുഴ – 94
  • തൃശൂര്‍ – 62
  • പാലക്കാട് – 61
  • എറണാകുളം – 54
  • വയനാട് – 44
  • കോട്ടയം – 36
  • കൊല്ലം – 23
  • ഇടുക്കി – 23
  • കണ്ണൂര്‍ – 23
  • പത്തനംതിട്ട – 11

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ എട്ട്, തിരുവനന്തപുരം ജില്ലയിലെ ഏഴ്, കോഴിക്കോട് ജില്ലയിലെ അഞ്ച്, എറണാകുളം ജില്ലയിലെ മൂന്ന്, വയനാട് ജില്ലയിലെ രണ്ട്, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ മൂന്ന് കെഎസ്ഇ ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

https://www.facebook.com/24onlive/photos/a.1823108557750677/3290775657650619/?type=3&av=1820305388030994&eav=AfZxb83ak20iduIgclE57CCfmEiIe2xfbp1zX7Eod2nk580e7tn7yRsJdS2bPfSUoseOe3lKe76_if_23veDsMdo&__xts__%5B0%5D=68.ARBuY29-DeS58zsQIicJCqPpcK83XquhUSqGti_bc0-IDa0VwjbmpS5wZh3ck4sjwvM9J9V8UNwYSXRDzzgurzbNK3a7vsCfW1MkzwDUEvVhBB_ZfS3yQuNaTcDOVK6zgUNkMWSbYs3kSEzYh-utN1HG9uUXJX6vQ1Z0bSBkOAvei3ALSKISbOcMN-gk4nt0IA6o5QmIYLxYaGLOZBvvl10RBiQNHC7qlD_Q6uc26T8nv9Cf8yanN7NP2HXY3TN4iVNJmWdWD8IvEm5l5FsA5eNsWTdpVE33Yvj4WAf79B7oFcmIJ-k&__tn__=-R-R

രോഗമുക്തി നേടിയവര്‍

  • എറണാകുളം – 146
  • തിരുവനന്തപുരം – 137
  • മലപ്പുറം – 114
  • കാസര്‍ഗോഡ് – 61
  • കോട്ടയം – 54
  • കൊല്ലം – 49
  • തൃശൂര്‍ – 48
  • പത്തനംതിട്ട – 46
  • പാലക്കാട് – 41
  • ആലപ്പുഴ – 30
  • ഇടുക്കി – 20
  • വയനാട് – 20
  • കണ്ണൂര്‍ – 18
  • കോഴിക്കോട് – 16

ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്. 18,337 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story Highlights covid confirmed 1298 cases in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here